നാല് ബാങ്കിതര ധനകാര്യസ്ഥാപനങ്ങളുടെ രജിസ്‌ട്രേഷന്‍ റിസര്‍വ് ബാങ്ക് റദ്ദാക്കി; 13 എണ്ണം തിരിച്ചുനല്‍കി
നാലു ബാങ്കിതരധനകാര്യസ്ഥാപനങ്ങളുടെ (എന്‍.ബി.എഫ്.സി) ലൈസന്‍സ് റിസര്‍വ്ബാങ്ക് റദ്ദാക്കി. 13 എന്‍.ബി.എഫ്.സി.കള്‍ രജിസ്‌ട്രേഷന്‍ മടക്കിനല്‍കി. ഇവ ആര്‍.ബി.ഐ. സ്വീകരിച്ചു. സാമ്പത്തികരംഗത്ത് അച്ചടക്കവും വ്യവസ്ഥാപാലനവും ഉറപ്പാക്കുന്നതിന്റെ ഭാഗമാണിത്.
രാജസ്ഥാനിലെ ഭരത്പൂര്‍ ഇന്‍വെസ്റ്റ്‌മെന്റ് ലിമിറ്റഡ്, മധ്യപ്രദേശിലെ കെ.എസ്. ഫിന്‍ലീസ് ലിമിറ്റഡ്, തമിഴ്‌നാട്ടിലെ ബില്‍ഡ്‌കോണ്‍ ഫിനാന്‍സ് ലിമിറ്റിഡ്, ഓപ്പറേറ്റിങ് ലീസ് ആന്റ് ഹയര്‍പര്‍ച്ചേസ് കമ്പനി ലിമിറ്റഡ് എന്നിവയുടെ ലൈസാന്‍സാണു റദ്ദാക്കിയത്. രജിസ്‌ട്രേഷന്‍ മടക്കിക്കൊടുത്ത 13 എണ്ണത്തില്‍ തമിഴ്‌നാട്ടിലെ സുഗുണ ഫിന്‍കോര്‍പ്, പശ്ചിമബംഗാളിലെ സ്പാം മര്‍ച്ചന്റ്‌സ് എന്നിവ ഉള്‍പ്പെടും. എന്‍.ബി.എഫ്.സി. ബിസിനസില്‍നിന്നു പിന്‍മാറിയതാണു ലൈസന്‍സ് മടക്കിനല്‍കാന്‍ കാരണം. മഹാം ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ്, പദ്മലക്ഷ്മി ഹോള്‍ഡിങ്‌സ്, രോഹിണി ഹോള്‍ഡിങ്‌സ്, രഘുവംശ ഹോള്‍ഡിങ്‌സ് എന്നിവ രജിസ്‌ട്രേഷന്‍ ആവശ്യമില്ലാത്ത കോര്‍ ഇന്‍വസ്റ്റ്‌മെന്റ് കമ്പനികളായി. നാലും തമിഴ്‌നാട്ടിലെതാണ്.
ഉമാങ് കമേഴ്‌സ്യല്‍ കമ്പനി പ്രൈവറ്റ് ലിമിറ്റഡ് (പശ്ചിമബംഗാള്‍), മധുര മൈക്രോ ഫിനാന്‍സ് ലിമിറ്റഡ് (തമിഴ്‌നാട്), ഡാന്റെ ഇന്‍വസ്റ്റ്‌മെന്റ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മഹാരാഷ്ട്ര), കാനപ്പി ഫിനാന്‍സ് ലിമിറ്റഡ് (മഹാരാഷ്ട്ര), മാ കല്യാണേശ്വരി ഹോള്‍ഡിങ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (മഹാരാഷ്ട്ര), വരാഹഗിരി ഇന്‍വസ്റ്റ്‌മെന്റ് ആന്റ് ഫൈനാന്‍സ് പ്രൈവറ്റ് ലിമിറ്റഡ് (മഹാരാഷ്ട്ര), തമല്‍ സ്റ്റേഷനേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡ് (പശ്ചിമബംഗാള്‍) എന്നിവ ലയനവും സ്വയംപിരിഞ്ഞുപോക്കും മറ്റുംമൂലമാണു രജിസ്‌ട്രേഷന്‍ മടക്കിനല്‍കിയത്.