ഇമ്പിച്ചിബാവ സഹകരണ ആശുപത്രിയില്‍ ഒഴിവുകള്‍

moonamvazhi
മലപ്പുറം ജില്ലയിലെ തിരൂര്‍ ആലത്തിയൂര്‍ പൊന്നാനി റോഡിലെ ഇമ്പിച്ചിബാവ സ്മാരക സഹകരണആശുപത്രി-ഗവേഷണകേന്ദ്രത്തില്‍ അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ട്, സീനിയര്‍ ഫാര്‍മസിസ്റ്റ്, നഴ്‌സിങ് സ്റ്റാഫ്, ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളില്‍ ഒഴിവുണ്ട്. അസിസ്റ്റന്റ് നഴ്‌സിങ് സൂപ്രണ്ടിന്റെയും സീനിയര്‍ ഫാര്‍മസിസ്റ്റിന്റെയും തസ്തികകളിലേക്ക് അപേക്ഷിക്കാന്‍ അഞ്ചുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം. പുതുതായി ബി.എസ്‌സിനഴ്‌സിങ്/ജിഎന്‍എം എടുത്തവര്‍ക്കും നഴ്‌സിങ് സ്റ്റാഫ് തസ്തികയിലേക്ക് അപേക്ഷിക്കാം. ക്വാളിറ്റി കോ-ഓര്‍ഡിനേറ്റര്‍, ഡയറ്റീഷ്യന്‍ തസ്തികകളിലും നവാഗതരെ പരിഗണിക്കും. കൂടുതല്‍ വിവരങ്ങള്‍ രാവിലെ 9.30നും വൈകിട്ട് 5.30നുമിടയില്‍ 9207884667
എന്ന ഫോണ്‍നമ്പരില്‍ അറിയാം [email protected]
എന്ന ഇമെയില്‍ ഐഡിയിലും വിശദവിവരങ്ങള്‍ ലഭിക്കും.