തമിഴ്‌നാട്ടില്‍ സഹകരണ സ്ഥാപനങ്ങള്‍വഴി ഒരു ലക്ഷം കോടി വായ്പ നല്‍കും

moonamvazhi

തമിഴ്‌നാട്ടില്‍ ദുര്‍ബലവിഭാഗങ്ങള്‍ക്കു സഹകരണബാങ്കുകളും സംഘങ്ങളും വഴി ഒരു ലക്ഷം കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്യും. തമിഴ്‌നാട് സഹകരണമന്ത്രി കെ.ആര്‍. പെരിയകറുപ്പന്‍ അറിയിച്ചതാണിത്. നിയമസഭയില്‍ സഹകരണവകുപ്പിന്റെ ഗ്രാന്റിനായുള്ള ആവശ്യം സംബന്ധിച്ച ചര്‍ച്ചക്കു മറുപടി പറയുകയായിരുന്നു അദ്ദേഹം. ഇതിനായി ഇത്രയും തുക നീക്കിവച്ചിട്ടുണ്ട്. കര്‍ഷകരുടെയും സ്ത്രീകളുടെയും ഇടത്തരക്കാരുടെയും സ്വയംസഹായസംഘങ്ങളുടെയും ഭിന്നശേഷിക്കാരുടെയും ഒക്കെ  സാമ്പത്തികാവശ്യങ്ങള്‍ നിറവേറ്റാന്‍ സഹകരണബാങ്കുകള്‍ക്കും സംഘങ്ങള്‍ക്കും കഴിയുന്നതിനുവേണ്ടിയാണിത്. എല്ലാത്തരം സഹകരണസ്ഥാപനങ്ങളെയും ഈ സാമ്പത്തികപങ്കാളിത്തപദ്ധതിയില്‍ ഭാഗഭാക്കാക്കും.

ഉപഭോക്താക്കളെയും കര്‍ഷകരെയും സഹായിക്കാന്‍ മെട്രോനഗരങ്ങളില്‍ പഴം-പച്ചക്കറിവില്‍പശാലകള്‍ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.