സഹകരണ സംഘങ്ങളുടെ ടപ്പിയോക്ക വിത്ത് മസാലയും ബനാന വാക്വം ഫ്രൈയും ഇനി അമേരിക്കയിലും കിട്ടും  

moonamvazhi

തിരുവനന്തപുരം: കേരളത്തിലെ സഹകരണ സഹകരണസംഘങ്ങള്‍ ഉത്പാദിപ്പിക്കുന്ന മൂല്ല്യവര്‍ദ്ധിത ഉത്പനങ്ങള്‍ സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ വിദേശത്തേക്ക് അയയ്ക്കുന്നു. ചൊവ്വാഴ്ച ആമേരിക്കയിലേക്ക് ഉല്‍പന്നങ്ങള്‍ കയറ്റുമതി ചെയ്ത് ഇതിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സര്‍ക്കാരിന്റെ ഇടപെടല്‍ വഴി കസഹകരണ സ്ഥാപനങ്ങളുടെ മൂല്യ വര്‍ദ്ധിത ഉല്‍പന്നങ്ങള്‍ കയറ്റുമതി നടത്തുന്നത് ഇന്ത്യയയില്‍ തന്നെ ഇത് ആദ്യമാണ് .

എര്‍ണാകുളം ജില്ലയിലെ വാരപ്പെട്ടി സഹകരണ ബാങ്കിന്റെ ടപ്പിയോക്ക വിത്ത് മസാല, ബനാന വാക്വം ഫ്രൈ, റോസ്റ്റഡ് വെളിച്ചെണ്ണ, ഉണക്കിടെയുത്ത ചക്ക’ കാക്കൂര്‍ സഹകരണ ബാങ്കിന്റെ ഫ്രോസണ്‍ ടപിയോക തങ്കമണി സഹകരണ ബാങ്കിന്റെ പൊടി തെയ്യില എന്നിവ കയറ്റുമതി ചെയ്തു കൊണ്ടാണ് പുതിയ പദ്ധതിക്ക് തുടക്കം കുറിക്കുന്നത്. ചൊവ്വാഴ്ച 3.30 ന് വല്ലാര്‍പാടം കണ്ടയ്‌നര്‍ ടെര്‍മിനലില്‍ സഹകരണ മന്ത്രി വി.എന്‍.വാസവന്‍ ഫ്‌ലാഗ് ഓഫ് ചെയ്യും. ചടങ്ങില്‍ സഹകരണ രജിസ്ട്രാര്‍ ടി.വി സുഭാഷ് പങ്കെടുക്കും.

ജൂലൈ ആദ്യവാരം മറ്റു വിവിധ സഹകരണ സംഘങ്ങളുടെ കൂടെ ഉല്‍പന്നങ്ങള്‍ കൂടി കയറ്റുമതി ചെയ്യും . തുടര്‍ന്ന് ആസ്‌ടേലിയ, നൂസിലന്‍ഡ്, യു.കെ., സൗദി അറേബിയ എന്നീ രാജങ്ങളിലേക് കൂടിയുള്ള കയറ്റുമതിക്ക് തുടക്കമാകും. 25 വര്‍ഷമായി അമേരിക്കയില്‍ വ്യാപാരം നടത്തുന്ന കോതമംഗലം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഠത്തില്‍ എക്‌സ്‌പോര്‍ട്ടിംഗ് കമ്പനിയാണ് ഉല്‍പന്നങ്ങള്‍ വാങ്ങുന്നത്.

നിലവില്‍, രണ്ടു സഹകരണ സ്ഥാപനങ്ങളേ ഉത്പന്നങ്ങള്‍ വിദേശത്തേക്കയയ്ക്കുന്നുണ്ട്. കോഴിക്കോട് ആസ്ഥാനമായ നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് മാര്‍ക്കറ്റിങ് ആന്‍ഡ് സപ്ലൈ സഹകരണസംഘംവും (എന്‍.എം.ഡി.സി.) എറണാകുളം വാരപ്പട്ടി സര്‍വീസ് സഹകരണ ബാങ്കുമാണിത്. ഇത് വിജയകരമായതോടെ കൂടുതല്‍ ബാങ്കുകളുടെ ഉത്പന്നങ്ങള്‍ വിദേശ വിപണിയിലേക്ക് എത്തിക്കുന്നതിന് സഹകരണ വകുപ്പ് തീരുമാനിക്കുകയായിരുന്നു. ഇതിനായി കഴിഞ്ഞ ജനുവരിയില്‍ സഹകരണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മൂല്യവര്‍ദ്ധിത ഉല്‍പന്നങ്ങള്‍ ഉല്‍പാദിപ്പിക്കുന്ന സംഘങ്ങളുടെയും കയറ്റുമതി കാരുടെയും യോഗം വിളിച്ചിരുന്നു. ഗുണ മേന്മയുള്ള പത്ത് സംഘങ്ങളുടെ ഉല്‍പന്നങ്ങളാണ് ഇതില്‍ തിരഞ്ഞെടുത്തത്. ഗുണമേന്‍മയിലും കൂടുതല്‍ അളവിലും ഉല്‍പാദനം നടത്തുന്നതോടെ കൂടുതല്‍ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ വാങ്ങിയ്ക്കുമെന്ന് കയറ്റുമതിക്കാര്‍ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.