പെന്‍ഷന്‍ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കണം : കെ.സി.എസ്.പി.എ

moonamvazhi

സഹകരണ പെന്‍ഷന്‍ പരിഷ്‌കരണക്കമ്മറ്റി ഉടന്‍ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.സി.എസ്.പി.എ) കോഴിക്കോട് ജില്ലാകമ്മറ്റി ആവശ്യപ്പെട്ടു. പെന്‍ഷന്‍കാരുടെ ക്ഷാമബത്ത പുന:സ്ഥാപിക്കുക, പെന്‍ഷന്‍ കാലോചിതമായി പരിഷ്‌കരിക്കുക, പെന്‍ഷന്‍ബോര്‍ഡ് ജീവനക്കാര്‍ ബോര്‍ഡിലെ കെ.സി.എസ്.പി.എ.പ്രതിനിധി എം.സുകുമാരനെ അധിക്ഷേപിക്കുന്നതിനും സംഘടനയെ ബഹിഷ്‌കരിക്കുന്നതിനുമെതിരെ മന്ത്രിയും ബോര്‍ഡ് ചെയര്‍മാനും ഇടപെടുക എന്നീ ആവശ്യങ്ങളും ഉന്നയിച്ചു.

കെ.സി.എസ്.പി.എ.യുടെ നിരന്തരസമ്മര്‍ദത്തെത്തുടര്‍ന്നാണു വിരമിച്ച ജഡ്ജി അധ്യക്ഷനായി കമ്മമ്മറ്റിയെ നിയോഗിച്ചത്. ഇതിന്റെ റിപ്പോര്‍ട്ടു സമര്‍പ്പിക്കണമെന്നാവശ്യപ്പെട്ടു മാര്‍ച്ചില്‍ പെന്‍ഷന്‍ ബോര്‍ഡിനു മുന്നില്‍ സമരം ചെയ്തതിന്റെ പേരില്‍ എം. സുകുമാരനെയും സംഘടനയെയും അധിക്ഷേപിക്കുകയാണെന്നു യോഗം കുറ്റപ്പെടുത്തി.
ജില്ലാപ്രസിഡന്റ് കുന്നത്ത് ബാലകൃഷ്ണന്‍ അധ്യക്ഷനായി. സംസ്ഥാനസെക്രട്ടറി ഉമാചന്ദ്രബാബു, എം. ഗോപാലകൃഷ്ണന്‍, കെ. രാഘവന്‍, വി.വിജയന്‍, വി.പി. ബാലകൃൃഷ്ണന്‍നായര്‍, എം. ബാലകൃഷ്ണന്‍, പി.ടി. അശോക് കുമാര്‍, വി. ബാബു, കെ.ടി. പത്മജ എന്നിവര്‍ സംസാരിച്ചു.