സഹകരണമേഖലയിലെ പ്രശ്‌നങ്ങളോടു മുഖംതിരിക്കരുത്: എം.കെ. രാഘവന്‍ എം.പി

moonamvazhi
സഹകരണമേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങളോടു മുഖംതിരിക്കുന്ന സമീപനം സര്‍ക്കാര്‍ മാറ്റിയില്ലെങ്കില്‍ അതു മേഖലയുടെ തകര്‍ച്ചക്കു വഴിവയ്ക്കുമെന്ന് എം.കെ. രാഘവന്‍ എം.പി. പറഞ്ഞു. കേരളകോ-ഒപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കാലിക്കറ്റ് സിറ്റി ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് സി.വി. അഖില്‍ അധ്യക്ഷനായിരുന്നു. കോഴിക്കോട് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീണ്‍കുമാര്‍ മുഖ്യാതിഥിയായി. കെ.പി.സി.സി. രാഷ്ട്രീയകാര്യസമിതിയംഗം എന്‍. സുബ്രഹ്‌മണ്യന്‍ മുഖ്യപ്രഭാഷണം നടത്തി.
ഐ.എന്‍.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി മനോജ് എടാണി, ഐ.എന്‍.ടി.യു.സി. കോഴിക്കോട് ജില്ലാപ്രസിഡന്റ് കെ. രാജീവ്, യൂത്തുകോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി നിമേഷ്, കെ.സി.ഇ.സി. സംസ്ഥാനനേതാക്കളായ സന്തോഷ് കാസര്‍കോഡ്, സുരേഷ് കൊല്ലം, സന്തോഷ് ഏറാടികുളങ്ങര, മധു കണ്ണൂര്‍, സി.വി. ഭാവനന്‍, അരുണ്‍രാജ് എസ്.ബി, എ.പി. രവീന്ദ്രന്‍, വിനോദ് കിരാലൂര്‍, കെ.പി. സജിത്, പി.പി. വിനോദന്‍, ഷഹനാദ് കാക്കൂര്‍, എ. ഷജില്‍കുമാര്‍, ഷിജു കക്കോടി, എ.വി. അനില്‍കുമാര്‍, കെ.സി. ബിനീഷ്, ബിനു ഓമശ്ശേരി, കെ.ആര്‍. സുമിത, ഇ.എം. ഗിരീഷ്‌കുമാര്‍, ഷിനോജ് കുണ്ടൂര്‍ എന്നിവര്‍ സംസാരിച്ചു.
അനുമോദനസദസ്സും പഠനക്ലാസ്സും ഉണ്ടായിരുന്നു. സി.വി. വിനോദും ദിനേഷ് കാരന്തൂരും ക്ലാസ്സിനു നേതൃത്വം നല്‍കി. സര്‍ക്കുലര്‍ 73/2013 പുനപ്പരിശോധിക്കുക, ക്ഷാമബത്തകുടിശ്ശിക സംഘങ്ങള്‍ക്കു ബുദ്ധിമുട്ടു വരാത്തവിധം വര്‍ഷാവര്‍ഷം അനുവദിക്കുക, ശമ്പളപരിഷ്‌കരണകമ്മീഷനെ ഉടന്‍ നിയമിക്കുക, പെന്‍ഷന്‍ വിതരണം ചെയ്യുന്ന ജീവനക്കാര്‍ക്ക് ഇന്‍സന്റീവ് അതാതുസമയം നല്‍കുക, മെഡിസെപ് അപാകങ്ങള്‍ പരിഹരിച്ചു സഹകരണമേഖലയില്‍ ഉടന്‍ നടപ്പാക്കുക, സഹകരണമേഖലയെ തകര്‍ക്കുന്ന കേന്ദ്രസംസ്ഥാനസര്‍ക്കാരുകളുടെ നടപടികള്‍ അവസാനിപ്പിക്കുക, ഏകീകൃത പി.എഫ്.സംവിധാനം കൊണ്ടുവരിക, ക്ലാസിഫിക്കേഷന്‍ ഡ്രാഫ്റ്റിലെ അപരിഷ്‌കൃത നിബന്ധനകള്‍ ഒഴിവാക്കുക, ജില്ലാബാങ്കുകളില്‍ എല്ലാ വിഭാഗം സംഘങ്ങള്‍ക്കു സംവരണം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു. ജില്ലാപ്രസിഡന്റായി സി.വി. അഖിലിനെയും സെക്രട്ടറിയായി പി.കെ. ബിന്ദുവിനെയും തിരഞ്ഞെടുത്തു.