തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മന്റ് (ICM)ൽ, HDCM ന് അപേക്ഷിക്കാം

moonamvazhi

കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ ,നാഷണൽ കൗൺസിൽ ഫോർ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് (NCCT), ന്യൂഡൽഹിയുടെ അഖിലേന്ത്യ തലത്തിലുള്ള ഇരുപതു പരിശീലന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മന്റ് (ICM). 1976ൽ പ്രവർത്തനം തുടങ്ങിയ സ്ഥാപനം സഹകരണ മേഖലയിലെ ഉദ്യോഗസ്ഥർ ക്കും ഉദ്യോഗാർഥികൾക്കും മറ്റു സഹകാരികൾക്കും വിവിധ തലങ്ങളിലുള്ള പരിശീലനം നൽകി വരുന്നു. നബാർഡ്, സിപെക് എ ഗ്രേഡ് അക്ക്രെഡിറ്റേഷൻ ലഭിച്ച സ്ഥാപനമാണ് ICM തിരുവനന്തപുരം.

അക്കാദമിക്ക് വൈദഗ്ദ്ധദ്യവും പ്രായോഗിക ഉൾക്കാഴ്ച്ചകളും സമന്വയിപ്പിക്കുന്ന പരിചയ സമ്പന്നനായ ഡയറക്ടറും മറ്റു ഫാക്കൾട്ടി അംഗങ്ങളും ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ അടിസ്ഥാന സൗകര്യങ്ങളും വളരെ മികവുറ്റതാണ്. മൾട്ടിമീ ഡിയ സംവിധാനങ്ങളുള്ള ക്ലാസ് മുറികൾ, പൂർണമായും കമ്പ്യൂട്ടർ വൽക്കരിച്ച 15,000ൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, ഡിജിറ്റൽ ലൈബ്രറി, വൈഫൈ കണക്ഷൻ ഉള്ള കമ്പ്യൂട്ടർ ലാബ്, മികച്ച ഹോസ്റ്റൽ സൗകര്യം എന്നിവ എടുത്തു പറയേണ്ടതാണ്.

 

ICM നടത്തുന്ന ഹയർ ഡിപ്ലോമ ഇൻ കോഓപ്പറേറ്റീവ് മാനേജ്മെന്റ് (HDCM) ദേശീയ തലത്തിലും സംസ്ഥാന തലത്തിലും സഹകരണ മേഖലയിൽ ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യത ആണ്. കേരള പി. എസ്. സി / സഹകരണ സർവീസ് എക്സാമിനേഷൻ ബോർഡ്‌ അംഗീകൃത കോഴ്സാണ്. സഹകരണ വകുപ്പിലും, കേരള ബാങ്ക്, അർബൻ/സർവീസ് സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള വിവിധ സഹകരണ സ്ഥാപനങ്ങളിലാണ് ജോലി സാധ്യത.
അംഗീകൃത യൂണിവേഴ്സിറ്റി ബിരുദമാണ് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. ഒരു വർഷമാണ് കോഴ്സിൻ്റെ കാലാവധി . എസ്. സി / എസ്. ടി വിഭാഗം, സഹകരണ വകുപ്പ് / സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർ എന്നിവർക്ക് സീറ്റ്‌ സംവരണം ഉണ്ട്. അപേക്ഷ സ്വീകരിക്കുന്നതിനുള്ള അവസാന തിയതി – ജൂലൈ 15. വിശദവിവരങ്ങൾ www.icmtvm.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. 9495953602 / 9946793893 ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതുമാണ്.

Leave a Reply

Your email address will not be published.