വയനാട് ദുരന്തം: ദുരിതാശ്വാസനിധി സംഭാവനയ്ക്കു പൊതുനന്‍മാഫണ്ടും ജനറല്‍ ഫണ്ടും ഉപയോഗിക്കാം
വയനാട് പ്രകൃതിദുരന്തത്തില്‍പ്പെട്ടവരെ
ചെക്കായോ ഡി.ഡി. ആയോ തുക അടയ്ക്കുന്നവര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി (ഫിനാന്‍സ്), ചീഫ് മിനിസ്റ്റേഴ്‌സ് ഡിസ്ട്രസ് റിലീഫ് ഫണ്ട്, സെക്രട്ടേറിയറ്റ്, തിരുവനന്തപുരം 695001 എന്ന വിലാസത്തില്‍ അയക്കണം. ഓരോ ജില്ലയിലെയും സഹകരണസ്ഥാപനങ്ങള്‍ നല്‍കുന്ന ധനസഹായത്തിന്റെ കണക്കും വിവരങ്ങളും ജില്ലാ ജോയിന്റ് രജിസ്ട്രാര്‍മാര്‍ (ജനറല്‍) ശേഖരിച്ചു സഹകരണസംഘം രജിസ്ട്രാറെ അറിയിക്കണം. ദുരന്തബാധിതരെ അത്യാവശ്യസൗകര്യങ്ങള്‍ ഒരുക്കി പുനരധിവസിപ്പിക്കേണ്ടതു സാമൂഹികപ്രതിബദ്ധമായ കടമയാണെന്ന് സര്‍ക്കുലര്‍ ഓര്‍മിപ്പിച്ചു. 2018 ലെ വന്‍പ്രളയത്തിലും സഹകരണമേഖലയാണ് ഏറ്റവും മുന്‍പന്തിയില്‍നിന്നു പരമാവധി സാമ്പത്തികസഹായം ഉള്‍പ്പെടയുള്ള കാര്യങ്ങള്‍ ചെയ്തു സഹായിച്ചതെന്നും അതുപോലെ ഒരിക്കല്‍ക്കൂടി കൈകോര്‍ക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.