കെ.പി.സി.എസ്.പി.എ. തിരുവനന്തപുരം ജില്ലാപ്രവര്‍ത്തകസമ്മേളനം നടത്തി
കേരളാ പ്രൈമറി കോ-ഓപ്പറേറ്റീവ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ (കെ.പി.സി.എസ്.പി.എ) തിരുവനന്തപുരം ജില്ലാപ്രവര്‍ത്തക സമ്മേളനം എം. വിന്‍സന്റ് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുന്നുംപുറം എം.എസ്. റാവുത്തര്‍ ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് എസ്. വേലായുധന്‍പിള്ള അധ്യക്ഷനായി. ഡി.സി.സി. പ്രസിഡന്റ് പാലോട് രവി മുഖ്യപ്രഭാഷണം നടത്തി. ചാണ്ടി ഉമ്മന്‍ എം.എല്‍.എ. പുതിയ അംഗങ്ങളെ സ്വീകരിച്ചു.ജനറല്‍ സെക്രട്ടറി എന്‍. സ്വാമിനാഥന്‍ സംഘടനാസന്ദേശം നല്‍കി.
കാന്‍സര്‍രോഗിയായ ഒരു അംഗത്തിനുള്ള 10,000രൂപയുടെ ചികിത്സാസഹായം അദ്ദേഹം കൈമാറി. 70വയസ്സുകഴിഞ്ഞ അംഗങ്ങളെ ആദരിക്കയും ചെയ്തു. ജില്ലാസെക്രട്ടറി പി. സുരേഷ്‌കുമാര്‍, ഐ.എന്‍.ടി.യു.സി സംസ്ഥാനസെക്രട്ടറി ചെറുവയ്ക്കല്‍ പത്മകുമാര്‍, എന്‍.ജി.ഒ. അസോസിയേഷന്‍ മുന്‍സംസ്ഥാനസെക്രട്ടറി വഞ്ചിയൂര്‍ രാധാകൃഷ്ണന്‍, പെന്‍ഷന്‍ബോര്‍ഡംഗം കെ.എസ്. ശ്യാംകുമാര്‍, വഞ്ചിയൂര്‍ ബി.സി.സി.പ്രസിഡന്റ് സേവ്യര്‍ ലോപ്പസ്, വഞ്ചിയൂര്‍ എം.സി.സി.പ്രസിഡന്റ് വി. വിജയകുമാര്‍, അസോസിയേഷന്‍ വൈസ്പ്രസിഡന്റ് ഡി. വിശ്വനാഥന്‍നായര്‍, സംസ്ഥാനസെക്രട്ടറിമാരായ എം.കെ. ജോര്‍ജ്, അരുവിക്കര ശശി, സംസ്ഥാനകമ്മറ്റിയംഗങ്ങളായ ആനാട് ഗോപകുമാര്‍, എം. രാമകൃഷ്ണപിള്ള, തിരുവനന്തപുരം ജില്ലാട്രഷറര്‍ സി. മോഹനന്‍നായര്‍ എന്നിവര്‍ സംസാരിച്ചു.