ഒക്കല്‍ ബാങ്കില്‍ കഞ്ഞിക്കൂട്ട് വിതരണം

moonamvazhi
എറണാകുളംജില്ലയിലെ ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഔഷധക്കഞ്ഞിക്കിറ്റ് വിതരണം ആരംഭിച്ചു. യോഗാചാര്യ അജിതാനാഥ്ബാബു ഉദ്ഘാടനം ചെയ്തു. ബാങ്കുവൈസ്പ്രസിഡന്റ് കെ.പി. ലാലു അധ്യക്ഷനായി. ഭരണസമിതിയംഗങ്ങളായ കെ.ഡി. ഷാജി, മുന്‍സഹകരണജോയിന്റ് രജിസ്ട്രാര്‍ പി.ബി. ഉണ്ണിക്കൃഷ്ണന്‍, ബാങ്കുസെക്രട്ടറി ടി.എസ്. അഞ്ജു എന്നിവര്‍ സംസാരിച്ചു.
ബാങ്ക് ജൈവരീതിയില്‍ ഉത്പാദിപ്പിക്കുന്ന നെല്ലില്‍നിന്നു തയ്യാറാക്കിയ ഉണക്കലരിയും ആയുര്‍വേദവിധിപ്രകാരമുള്ള 37 മരുന്നുകൂട്ടും അടങ്ങിയതാണു കിറ്റ്. പെരുമ്പാവൂരിലെ കോ-ഓപ് മാര്‍ട്ട്, ബാങ്ക് ഫ്രണ്ട് ഓഫീസ്, വല്ലംശാഖ, ജൈവകലവറ, നീതിമെഡിക്കല്‍ സ്റ്റോര്‍, മേഖലയിലെ സഹകരണസ്‌റ്റോറുകള്‍ എന്നിവിടങ്ങളില്‍ ഇതു ലഭ്യമാണ്.