ജോബ് ഗുരു ക്വിസ് ചലഞ്ച്; ഫസ്‌നയും സൈനബയും സിബിയും ജേതാക്കള്‍
സഹകരണ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി ജോബ് ഗുരുകേരള നടത്തിയ ക്വിസ് ചലഞ്ചില്‍ മൂന്നുപേരെ ജേതാക്കളായി തിരഞ്ഞെടുത്തു. പെരിന്തല്‍മണ്ണ സ്വദേശി ഫസ്‌ന ഷഫീഖ്, തൃശൂര്‍ സ്വദേശി സൈനബ റിയാസ്, കൊല്ലം ജില്ലയിലെ തഴവ സ്വദേശി സിബി മാത്യു എന്നിവരാണ് ജേതാക്കളായത്. നിരവധിപ്പേരാണ് ക്വിസ് ചലഞ്ചില്‍ പങ്കെടുത്തത്.
സഹകരണ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി മൂന്നാംവഴി ഒരുക്കിയ ഗെയിമിങ് ആപ്പാണ് ജോബ് ഗുരുകേരള. ആപ്പ് പുറത്തിറങ്ങി പത്തുദിവസത്തിനുള്ളില്‍ 1000 ചോദ്യങ്ങള്‍ക്ക് ഉത്തരംനല്‍കി 100 ലെവല്‍ പൂര്‍ത്തിയാക്കി നിമിഷ ലാല്‍ മികച്ച മുന്നേറ്റം കാഴ്ചവെച്ചു. വിജയികള്‍ക്ക് പരീക്ഷാവിജയത്തിന് സഹായകമാകുന്ന പ്രത്യേകം സമ്മാനങ്ങള്‍ ജോബ് ഗുരുകേരള നല്‍കും.
മടുപ്പിക്കാതെ പഠിക്കാനാകും എന്നതാണ് ജോബ് ഗുരു കേരള ഗെയിമിങ് ആപ്പിന്റെ പ്രത്യേകത. യാത്രക്കിടയില്‍പോലും പഠിക്കാനാകും. പ്ലേ സ്റ്റോറില്‍നിന്ന് ജോബ് കേരള ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് രജിസ്റ്റര്‍ചെയ്ത് കളിച്ചുതുടങ്ങാം. ജൂനിയര്‍ കോഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടര്‍, കേരളബാങ്ക് ക്ലര്‍ക്ക്/ കാഷ്യര്‍, സഹകരണ പരീക്ഷാബോര്‍ഡ് നടത്തുന്ന വിവിധ പരീക്ഷകളുടെ സിലബസ് അനുസരിച്ചും മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പര്‍ അടിസ്ഥാനമാക്കിയുമുള്ള ചോദ്യങ്ങളാണ് ആപ്പില്‍ ഉള്‍പ്പെടുത്തിയത്. കൂടുതല്‍ അറിയാന്‍ വിളിക്കാം- 75109 42233