കൊരട്ടി ബാങ്കും അഗ്രോനേച്ചറും മത്സ്യദാന്‍ പദ്ധതി സര്‍വേ നടത്തി

moonamvazhi
തൃശ്ശൂര്‍ജില്ലയിലെ കൊരട്ടി സര്‍വീസ് സഹകരണബാങ്കിന്റ മത്സ്യദാന്‍ പദ്ധതിയുടെ ഭാഗമായി അഗ്രോനേച്ചര്‍ കൊരട്ടി ഗ്രാമപഞ്ചായത്തില്‍ സര്‍വേ നടത്തി. ബാങ്കുപ്രതിനിധികളായ ജിഷ്ണു എം.ബി, ജയരാജ് കെ.സി, ലെസ്ലിന്‍ പി ജോസ് എന്നിവരും അഗ്രോനേച്ചറിലെ ഷിഫ്‌ന പി.എസിന്റെ നേതൃത്വത്തിലുള്ള സംഘവും പങ്കെടുത്തു. മത്സ്യക്കര്‍ഷകരുടെ ആവശ്യങ്ങളും പ്രശ്‌നങ്ങളും തിരിച്ചറിയാനും വിവിധ മത്സ്യംവളര്‍ത്തുരീതികള്‍ മനസ്സിലാക്കാനുമാണു സര്‍വേ. പദ്ധതിയുടെ അടുത്തഘട്ടത്തിനായി മികച്ച 10 മത്സ്യക്കര്‍ഷകരെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.