മാഞ്ഞാലിബാങ്ക് കൂവക്കര്ഷകരുടെ ഉന്നമനത്തിനു പ്രോജക്ട് സമര്‍പ്പിച്ചു
എറണാകുളംജില്ലയിലെ മാഞ്ഞാലി സര്‍വീസ് സഹകരണബാങ്ക് കൂവക്കര്ഷകരുടെ ഉന്നമനത്തിനായി തയ്യാറാക്കിയ പ്രോജക്ട് റിപ്പോര്‍ട്ട് ബാങ്കുപ്രസിഡന്റ് പി.എ. സക്കീര്‍ ജില്ലാപഞ്ചായത്തുപ്രസിഡന്റ് മനോജ് മൂത്തേടനു സമര്‍പ്പിച്ചു. ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്, കൃഷിവകുപ്പുദ്യോഗസ്ഥന് രാജു, ബാങ്കുസെക്രട്ടറി ടി.ബി. ദേവദാസ് എന്നിവര്‍ സംസാരിച്ചു. ബാങ്കിനുകീഴില്‍ തുടങ്ങിയ കൂവക്കൃഷിയും മൂല്യവര്ധിതോത്പന്നങ്ങളും കൂടുതല്‍ മെച്ചപ്പെടുത്താനും കൂവക്കര്ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനും ജില്ലാപഞ്ചായത്തിന്റെ സഹായം ലഭിക്കാനാണു പ്രോജക്ട് തയ്യാറാക്കിയത്.