വയനാട് ദുരന്തം:സഹകരണമേഖലയുടെ സഹായം ഒഴുകുന്നു
വയനാട് ദുരന്തത്തിനിരയായവര്‍ക്കായി സേവനങ്ങളായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കുള്ള സംഭാവനയായും സഹകരണമേഖലയില്‍നിന്നു സഹായങ്ങള്‍ ഒഴുകിയെത്തുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു സഹകരണമേഖലയില്‍നിന്നുള്ള സംഭാവനമാത്രം ഏഴു കോടി രൂപ കവിഞ്ഞു. അതിനുപുറമെയാണ്, കേരളബാങ്കിന്റെ ചൂരല്‍മല ശാഖയില്‍ വീടും വസ്തുവും ഈടു നല്‍കിയ വായ്പക്കാരുടെയും മരണമടഞ്ഞ വായ്പക്കാരുടെയും കടങ്ങള്‍ എഴുതിത്തള്ളാനുള്ള ബാങ്കിന്റെ തീരുമാനം. മുണ്ടക്കൈ, ചൂരല്‍മല, അട്ടമല, പുത്തുമല പ്രദേശങ്ങളിലെ 213 പേരാണു കേരളബാങ്കില്‍നിന്നു വായ്പയെടുത്തിട്ടുള്ളത്. ഇത്രയും പേര്‍ക്കായി 6.63 കോടി രൂപയാണു വായ്പ നല്‍കിയിരുന്നത്. നാനൂറിലധികം സ്വര്‍ണപ്പണയവായ്പകളുമുണ്ട്. വായ്പയെടുത്തിരുന്ന ഒമ്പതു പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു. 15 പേര്‍ കാണാതായവരുടെ പട്ടികയിലുണ്ട്. കേരളബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നല്‍കിയ 50 ലക്ഷം രൂപയ്ക്കു പുറമെ ബാങ്കുജീവനക്കാര്‍ സ്വമേധയാ അഞ്ചു ദിവസത്തെ ശമ്പളംകൂടി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്.
കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണബാങ്ക് 11 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്നു നേരത്തേതന്നെ അറിയിച്ചിട്ടുണ്ട്. കേരള സംസ്ഥാന സഹകരണ കാര്‍ഷിക ഗ്രാ
Kerala State Cooperative Agricultural and Rural Development Bank
കേരള കോ-ഓപ്പറേറ്റീവ് മില്‍ക് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ 50 ലക്ഷംരൂപ നല്‍കി. സഹകരണമന്ത്രി വി.എന്‍. വാസവന്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്കു നല്‍കി. മന്ത്രിയുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങള്‍ 10 ദിവസത്തെ വേതനം നല്‍കും.
മുണ്ടക്കൈയില്‍ ബെയ്‌ലി പാലം നിര്‍മിക്കാന്‍ സൈന്യത്തിനു വിവിധ സഹായങ്ങള്‍ നല്‍കിയത് ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണസംഘമാണ്. സംഘത്തിന്റെ വിദഗ്ധതൊഴിലാളികളും എന്‍ജിനിയര്‍മാരുമടക്കം 80 പേരും മൂന്നു മണ്ണുമാന്തിയന്ത്രങ്ങളും വാഹനങ്ങളും ദുരന്തമേഖലയിലുണ്ട്.
കണ്‍സ്യൂമര്‍ഫെഡ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു രണ്ടു കോടിരൂപ നല്‍കി. ചെയര്‍മാന്‍ എം. മെഹബൂബ് ചെക്ക് മുഖ്യമന്ത്രിയെ ഏല്‍പിച്ചു. വൈസ്പ്രസിഡന്റ് പി.എം. ഇസ്മയില്‍, കെ.ജെ. ബിജു, ജെ. ഫ്രെഡി, ആര്‍.എസ്. രാജീവ് എന്നിവര്‍ സംബന്ധിച്ചു.
Consumerfed
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ (സി.ഐ.ടി.യു) രണ്ടു കോടി രൂപ നല്‍കി. ജനറല്‍ സെക്രട്ടറി എന്‍.കെ. രാമചന്ദ്രന്‍ ചെക്ക് മുഖ്യമന്ത്രിയെ ഏല്‍പിച്ചു. ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ, യൂണിയന്‍ സംസ്ഥാനപ്രസിഡന്റ് പി.എം. വഹീദ, ട്രഷറര്‍ പി.എസ്. ജയചന്ദ്രന്‍, സെക്രട്ടറി കെ.വി. പ്രജീഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടരി വി.എന്‍. വിനോദ്കുമാര്‍, വില്‍സണ്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
Kerala Co-operative Employees Union
ആര്‍ട്‌കോയുടെ ധനസഹായം ചെയര്‍മാന്‍ വി.എസ്. അനൂപ് മന്ത്രി വി.എന്‍. വാസവനെ എല്‍പിച്ചു. കാഡ്‌കോ ചെയര്‍മാന്‍ നെടുവത്തൂര്‍ സുന്ദരേശന്‍, ആര്‍ട്‌കോ ഡയറക്ടര്‍ പി.ഡി. രാജേന്ദ്രന്‍, എം.ഡി. മാത്യു സി.വി, ജീവനക്കാരായ വിഷ്ണു എസ്. നായര്‍, പ്രവീണ്‍ എസ്. എന്നിവര്‍ സന്നിഹിതരായിരുന്നു.
Artco
ധര്‍മടം സര്‍വീസ് സഹകരണബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അഞ്ചു ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിക്കു ബാങ്കുപ്രസിഡന്റ് ടി. അനില്‍കുമാര്‍ ചെക്കു കൈമാറി. സെക്രട്ടറി ദിലീപ് വേണാടന്‍, ഭരണസമിതിയംഗങ്ങളായ മുഹമ്മദ് റഫീഖ്, പി. രവീന്ദ്രന്‍, പി. സദാനന്ദന്‍ എന്നിവര്‍ സംബന്ധിച്ചു.
Dharmadam Service Cooperative Bank
പട്ടത്താനം സര്‍വീസ് സഹകരണബാങ്ക് രണ്ടരലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് എസ്.ആര്‍. രാഹുല്‍ ചെക്ക് കൊല്ലം ജില്ലാകളക്ടര്‍ ദേവീദാസിനെ ഏല്‍പിച്ചു. ഭരണസമിതിയംഗങ്ങളായ കൃഷ്ണകുമാര്‍, ഉമേഷ്, അനില്‍കുമാര്‍, ഷാനവാസ്, മോഹനന്‍, ഡെസ്റ്റിമോണ, ഷീമ, സെക്രട്ടറി ശോഭ എന്നിവര്‍ സംബന്ധിച്ചു.
Pattathanam Service Cooperative Bank
പട്ടാമ്പി സര്‍വീസ് സഹകരണബാങ്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് എന്‍.പി. വിനയകുമാര്‍ മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ.യെ ചെക്ക് ഏല്‍പിച്ചു. വൈസ്പ്രസിഡന്റ് എ. സോമന്‍, ബാങ്കുസെക്രട്ടറി-ഇന്‍-ചാര്‍ജ് വി.പി. സതീദേവി, കെ.സി.ഇ.യു. ഏരിയാസെക്രട്ടറി സി. ജയപ്രകാശ് എന്നിവര്‍ സംബന്ധിച്ചു.
Pattambi Service Cooperative Bank
ചോറോട് സര്‍വീസ് സഹകരണബാങ്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് വി. ദിനേശന്‍ വടകര സഹകരണഅസിസ്റ്റന്റ് രജിസ്ട്രാര്‍ പി.ഷിജുവിനെ ചെക്ക് ഏല്‍പിച്ചു. ബാങ്കുസെക്രട്ടറി എ. സുരേഷ്, വൈസ്പ്രസിഡന്റ് മധു, ഭരണസമിതിയംഗങ്ങളായ മധു കുറുപ്പത്ത്, രഘുലാല്‍, പ്രേമകുമാരി, ബാബു ടി.കെ, ബാലന്‍, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പ്രജിത്ത് പി.പി. എന്നിവര്‍ സംബന്ധിച്ചു.
Chorode Service Cooperative Bank
എളങ്കുന്നപ്പുഴ പട്ടികജാതി-വര്‍ഗ സര്‍വീസ് സഹകരണസംഘം 75,000 രൂപ നല്‍കി. സംഘത്തിനു മികച്ചപ്രവര്‍ത്തനത്തിനു കിട്ടിയ പുരസ്‌കാരത്തുകയായ 50,000രൂപയും ഭരണസമിതിയംഗങ്ങളുടെ സിറ്റിങ്ഫീസും ജീവനക്കാരുടെ വിഹിതമായ 25,000രൂപയും അടങ്ങിയതാണിത്. സംഘംപ്രസിഡന്റ് ടി.സി. ചന്ദ്രന്‍ ചെക്ക് സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി.എം. ഷാജിതയെ ഏല്‍പിച്ചു. സംഘം വൈസ്പ്രസിഡന്റ് പി.കെ. സിബിന്‍കുമാര്‍, സെക്രട്ടറി എം.കെ. സെല്‍വരാജ്, ജീവനക്കാരായ ഷീബ സി.എ, നിജു എ.എന്‍. എന്നിവര്‍ സംബന്ധിച്ചു.
Elankunnapuzha SC ST Service Cooperative Society
തിരുവാങ്കുളം സര്‍വീസ് സഹകരണബാങ്ക് 1,03,850 രൂപ നല്‍കി. ഭരണസമിതി ചെക്ക് ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷിനെ ഏല്‍പിച്ചു.
കുറുപ്പംപടി സര്‍വീസ് സഹകരണബാങ്ക് മൂന്നു ലക്ഷം രൂപ നല്‍കി. പ്രസിഡന്റ് അഡ്വ. വി.കെ. സന്തോഷ് ചെക്ക് ജില്ലാകളക്ടറെ ഏല്‍പിച്ചു.
Kurupampadi Service Cooperative Bank
അശമന്നൂര്‍ സര്‍വീസ് സഹകരണബാങ്ക് രണ്ടു ലക്ഷം രൂപ നല്‍കി. പ്രസിഡന്റ് ഷാജി സരിഗ ചെക്ക് ജില്ലാകളക്ടറെ ഏല്‍പിച്ചു.
Ashamannur Service Cooperative Bank
വടവുകോട് ഫാര്‍മേഴ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്ക് അഞ്ചു ലക്ഷം രൂപ നല്‍കി. ഭരണസമിതി ചെക്ക് ജില്ലാകളക്ടറെ ഏല്‍പിച്ചു.
Vadavukode Farmers Cooperative Bank
പറവൂര്‍ 3428-ാംനമ്പര്‍ കൈത്തറി നെയ്ത്തു സഹകരണസംഘത്തിലെ തൊഴിലാളികളും ജീവനക്കാരും സമാഹരിച്ച തുക പ്രസിഡന്റ് ടി.എസ്. ബേബി മുന്‍മന്ത്രി എസ്. ശര്‍മയുടെ സാന്നിധ്യത്തില്‍ ഗൂഗിള്‍പേ ചെയ്തു.
Paravoor Handloom Weaving Cooperative Society
പള്ളിയാക്കല്‍ സര്‍വീസ് സഹകരണബാങ്ക് ഒരു ലക്ഷം രൂപ നല്‍കി. പ്രസിഡന്റ് എ.സി. ഷാന്‍ ചെക്ക് പറവൂര്‍ തഹസീല്‍ദാര്‍ ടോമി സെബാസ്റ്റിയനെ ഏല്‍പിച്ചു.
Palliyakal Service Cooperative Bank
ജൂനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർ /ഓഡിറ്റർ റാങ്ക് ഹോൾഡേഴ്സ് അസോസിയേഷന്റെ സംഭാവന ഭാരവാഹികൾ മുഖ്യമന്ത്രിയെ ഏൽപ്പിച്ചു.
Junior cooperative inspectors and auditors rank holders association