നെടുങ്ങപ്ര സഹകരണ ബാങ്കിലെ 1718 എ-ക്ലാസ് അംഗങ്ങളെ പുറത്താക്കിയ നടപടി സര്‍ക്കാര്‍ ശരിവെച്ചു

Moonamvazhi

നെടുങ്ങപ്ര സര്‍വീസ് സഹകരണ ബാങ്കിന്റെ 1718 അംഗങ്ങളെ പുറത്താക്കിയ ജോയിന്റ് രജിസ്ട്രാറുടെ നടപടി സര്‍ക്കാര്‍ ശരിവെച്ചു. പ്രവര്‍ത്തനപരിധിക്ക് പുറത്തുള്ളവരെ അംഗങ്ങളാക്കിയതിനെ എതിരെയായിരുന്നു ജോയിന്റ് രജിസ്ട്രാറുടെ ഉത്തരവ്. നെടുങ്ങപ്ര ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ള 1758 പേരെ അവിടെ എക്ലാസ് അംഗങ്ങളാക്കിയിട്ടുണ്ടെന്നായിരുന്നു സഹകരണ വകുപ്പിന് ലഭിച്ച പരാതി. ഇത് പരിശോധിക്കുന്നതിനായി 1758 പേര്‍ക്കും ജോയിന്റ് രജിസ്ട്രാര്‍ രജിസ്‌ട്രേര്‍ഡ് നോട്ടിസ് നല്‍കി നേര്‍ക്കാഴ്ചയ്ക്ക് വിളിപ്പിച്ചു.

ഇത്തരം പരിശോധനകള്‍ക്ക് ശേഷമാണ് 1718 പേര്‍ ബാങ്കിന്റെ പ്രവര്‍ത്തന പരിധിക്ക് പുറത്തുള്ളവരാണെന്ന് കണ്ടെത്തിയത്. ഇവരെ അംഗത്വത്തില്‍നിന്ന് ഒഴിവാക്കിക്കൊണ്ട് ഉത്തരവിറക്കുകയും ചെയ്തു. ഇതിനെതിരെയാണ് സര്‍ക്കാരിന് അപ്പീല്‍ നല്‍കിയത്. പരാതിക്കാരുടെയും സഹകരണ സംഘം ജോയിന്റ് രജിസ്ട്രാറുടെയും വാദം സര്‍ക്കാര്‍ കേട്ടു. സഹകരണ നിയമവും ചട്ടവും പാലിച്ചുള്ള നടപടിയാണ് എറണാകുളം ജോയിന്റ് രജിസ്ട്രാര്‍ സ്വീകരിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വിലയിരുത്തല്‍. അതിന്റെ അടിസ്ഥാനത്തില്‍ അപ്പീല്‍ തള്ളിക്കൊണ്ട് സഹകരണ വകുപ്പ് ജോയിന്റ് സെക്രട്ടറി ഷിബി അബ്രഹാം ഉത്തരവിറിക്കി.

Moonamvazhi

Authorize Writer

Moonamvazhi has 22 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News
error: Content is protected !!