ഇ-കൊമേഴ്‌സ് എങ്ങുമെത്തിയില്ല; ആമസോണില്‍ അഭയം തേടാന്‍ സഹകരണ വകുപ്പ്

moonamvazhi

സഹകരണ സംഘങ്ങളുടെ ഉല്‍പന്നങ്ങള്‍ വിപണി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി നാലുവര്‍ഷം കഴിഞ്ഞിട്ടും മരവിച്ച അവസ്ഥയില്‍. സഹകരണ ഉല്‍പന്നങ്ങള്‍ക്ക് ഓണ്‍ലൈന്‍ വിപണനം സാധ്യമാകുന്ന സഹകരണ ഇ-കൊമേഴ്‌സ് സംവിധാനം ഒരുക്കുന്നത് അടക്കമുള്ളതായിരുന്നു പദ്ധതി. ഇതിനുള്ള മൊബൈല്‍ ആപ്പ് തയ്യാറാക്കാനുള്ള ഫണ്ട് അനുവദിച്ചിട്ടും വര്‍ഷങ്ങള്‍ കഴിഞ്ഞു. ഇതൊന്നും ലക്ഷ്യം കാണാന്‍ കഴിയാതിരുന്നതോടെ, സഹകരണ ഉല്‍പന്നങ്ങള്‍ ആമസോണിന്റെ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമില്‍ എത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ സഹകരണ വകുപ്പ് തിരുമാനിച്ചു.

370 ഉല്‍പന്നങ്ങളാണ് സഹകരണ സംഘങ്ങളുടേതായി സംസ്ഥാനത്തുള്ളത്. എറണാകുളത്ത് നടന്ന സഹകരണ എക്‌സപോയില്‍ ഈ ഉല്‍പന്നങ്ങള്‍ക്കെല്ലാം ആവശ്യക്കാര്‍ ഏറെയുണ്ടെന്ന് വ്യക്തമായതാണ്. എല്ലാപഞ്ചായത്തിലും കോഓപ് മാര്‍ട്ടുകള്‍ എന്നപേരില്‍ വിപണന കേന്ദ്രം, സഹകരണ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോം, കൊച്ചി കേന്ദ്രീകരിച്ച് കയറ്റുമതിക്കുള്ള സൗകര്യം, മറ്റ് സംസ്ഥാനങ്ങളില്‍ വിതരണത്തിന് ഏജന്‍സികള്‍ എന്നിങ്ങനെയൊക്കെയായിരുന്നു സഹകരണ വകുപ്പിന്റെ ആസൂത്രണം. ഇതില്‍ ഒന്നുപോലും ലക്ഷ്യത്തിലെത്തിക്കാന്‍ കഴിഞ്ഞില്ല.

ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ ഇ-കൊമേഴ്‌സ് പ്ലാറ്റ് ഫോമായ ആമസോണില്‍ സഹകരണ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. ജുലായ് മാസം നടന്ന സഹകരണ വര്‍ക്കിങ് ഗ്രൂപ്പ് യോഗം ആമസോണ്‍ പ്ലാറ്റ് ഫോണില്‍ ഉല്‍പന്നങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കാന്‍ തീരുമാനിച്ചിരുന്നു. സഹകരണ ഉല്‍പന്നങ്ങളുടെ ഉല്‍പാദനം വിപണനം, കയറ്റുമതി എന്നി പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയില്‍നിന്ന് ഇതിനുള്ള പണം അനുവദിക്കാനായിരുന്നു ശുപാര്‍ശ. ഇതനുസരിച്ച് രണ്ടുലക്ഷം സബ്‌സിഡിയായി അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. 2024 മാര്‍ച്ച് 31നകം ഇതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!