പറവൂര്‍ വടക്കേക്കര സഹകരണ ബാങ്ക് അംഗങ്ങള്‍ക്കായി അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു

Deepthi Vipin lal

എറണാകുളം പറവൂര്‍ വടക്കേക്കര സര്‍വീസ് സഹകരണ ബാങ്ക് അംഗങ്ങള്‍ക്കായി അപകടമരണ ഇന്‍ഷുറന്‍സ് പദ്ധതി ആരംഭിച്ചു.മുന്‍ സഹകരണ വകുപ്പ് മന്ത്രി എസ്. ശര്‍മ്മ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ബാങ്ക് വെബ് സെറ്റിന്റെയും ഉദ്ഘാടനവും ക്വാളിറ്റി മാനേജ്‌മെന്റ് സിസ്റ്റത്തിന് ബാങ്കിന് ലഭിച്ച അന്താരാഷ്ട്ര അംഗീകാരമായ ISO-9001-2015 സര്‍ട്ടിഫിക്കേഷന്റെ ഔപചാരിക പ്രഖ്യാപനവും നിര്‍വ്വഹിച്ചു. ബാങ്കില്‍ നിന്ന് വായ്പ എടുത്തിരിക്കെ മരണപെട്ട സഹകാരികളുടെ കുടംബങ്ങള്‍ക്കുള്ള കേരള സഹകരണ റിസ്‌ക് ഫണ്ട് ധന സഹായ വിതരണം മുന്‍ ചിറ്റാറ്റുകര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ് രാജന്‍ നിര്‍വ്വഹിച്ചു.

ബാങ്ക് പ്രസിഡന്റ് എ.ബി മനോജ് അധ്യക്ഷത വഹിച്ചു. സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗം കെ ബി അറുമുഖന്‍ , വര്‍ഡ് മെമ്പര്‍ ഗിരിജ അജിത്ത് തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ബാങ്ക് സെക്രട്ടറി കെ.എസ് ജയ്‌സി, ഭരണ സമിതി അംഗങ്ങളായ കെ.എസ് ജനാര്‍ദ്ദനന്‍.എ.എന്‍ സൈനന്‍,പി.കെ ഉണ്ണി, പി.എന്‍ വിജയന്‍, സുമ ശ്രീനിവാസന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഭരണ സമിതി അംഗം എം.ജി. നെല്‍സന്‍ സ്വാഗതവും എം വി ഷാലീധരന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!