മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു

Deepthi Vipin lal

മലയാറ്റൂര്‍ നീലീശ്വരം സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ മെഡിക്കല്‍ ലാബ് പ്രവര്‍ത്തനം ആരംഭിച്ചു. നീലീശ്വരത്തെ ബാങ്ക് കെട്ടിടത്തില്‍ അത്യാധുനിക മെഷിനറിയുടെ സഹായത്തോടെയുളള നീതി മെഡിക്കല്‍ ലാബിന്റെ ഉദ്ഘാടനം ചൊവ്വാഴ്ച ബെന്നി ബെഹ്നാന്‍ എം.പി. നിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ജോസ് മൂലന്‍ ചടങ്ങിന് അദ്യക്ഷത വഹിച്ചു. ലാബില്‍ സജീകരിച്ചിട്ടുളള ഫുളളി ഓട്ടോമാറ്റിക് മെഷീന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം റോജി.എം.ജോണ്‍ എംഎല്‍എ, പി.ജെ.ജോയ്, മനോജ്.കെ.വിജയന്‍, എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ കൊച്ചു ത്രേസ്യ തങ്കച്ചന്‍ സ്വാഗതവും ബാങ്ക് സെക്രട്ടറി എം.കെ. തമ്പാന്‍ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!