കൺസ്യൂമർ ഫെഡിൽ നിലവാരമില്ലാത്തവ വിതരണം ചെയ്താൽ നടപടിയെന്ന് മന്ത്രി

[email protected]

കൺസ്യൂമർ ഫെഡ് വഴി ഗുണനിലവാരം കുറഞ്ഞപയറുത്പന്നങ്ങള്‍ വിതരണം ചെയ്തതിന് കാരണക്കാരായവര്‍ക്കെതിരെ
കര്‍ശന നടപടിയുണ്ടാകുമെന്ന്മ ന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഔട്ട് ലെറ്റുകളില്‍ ഗുണനിലവാരം കുറഞ്ഞ പയര്‍ ഉത്പ്പന്നങ്ങള്‍ വിതരണം ചെയ്തുവെന്ന പരാതി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. നിലവാരം ഇല്ലാത്ത ഉത്പന്നങ്ങള്‍ വാങ്ങിയതിനും വിതരണത്തിന് എത്തിച്ചതിനും പിന്നിലുള്ളവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷാനടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

ഗുണനിലവാര പരിശോധന നടത്തിയ ശേഷമേ ഉത്പന്നങ്ങള്‍ കണ്‍സ്യൂമര്‍ ഫെ‍ഡ് വാങ്ങി ഗോഡൗണുകളില്‍ സംഭരിക്കാനും വില്‍ക്കാനും പാടുള്ളൂവെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെട്ടിരിക്കുകയാണ്. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും കൂത്തരങ്ങായിരുന്ന കണ്‍സ്യൂമര്‍ഫെഡിനെ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ നടത്തിവന്ന പ്രവര്‍ത്തനങ്ങളാകെ അട്ടിമറിക്കാനിടയാക്കിയ ഈ സംഭവത്തിലെ കുറ്റക്കാരെ വിജിലന്‍സ് അന്വേഷണത്തിലൂടെ കണ്ടെത്തി നിയമനടപടി സ്വീകരിക്കുമെന്നും സഹകരണ വകുപ്പ് മന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published.

Latest News