ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സ് തുടങ്ങി; വി.എന്‍.വാസവന്‍ പങ്കെടുക്കുന്നു

Moonamvazhi

ഇന്റന്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സിന്റെ എഷ്യാപസഫിക് മേഖല സംഘടിപ്പിക്കുന്ന ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സ് ജോര്‍ദാനില്‍ തുടങ്ങി. എഷ്യാ പസഫിക് മേഖലയിലെ രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണ ബന്ധം ശക്തിപ്പെടുത്താനും പൊതു ആശയങ്ങളിലൂന്നിയുള്ള പ്രവര്‍ത്തനം രൂപപ്പെടുത്താനുമാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തില്‍നിന്ന് സഹകരണ മന്ത്രി വി.എന്‍.വാസവനും വകുപ്പ് സെക്രട്ടറി മിനി ആന്റണിയും കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നുണ്ട്.

1990-ലാണ് ഏഷ്യാ പസഫിക്ക് കോ ഓപ്പറേറ്റീവ് മിനിസ്റ്റേഴ്സ് കോണ്‍ഫറന്‍സ് ആദ്യമായി തുടങ്ങുന്നത്. ഓസ്‌ട്രേലിയയിലായിരുന്നു ആദ്യ സമ്മേളനം നടന്നത്. 2004-ല്‍ ഇന്ത്യയും വേദിയായി. കഴിഞ്ഞ സമ്മേളനം വിയറ്റ്‌നാമിലായിരുന്നു നടന്നത്. ഏപ്രില്‍ 28 മുതല്‍ 30 വരെ ജോര്‍ദാനിലെ ഡെഡ് സീ റീജിയണില്‍ വെച്ചാണ് സമ്മേളനം നടക്കുന്നത്. വിവിധ രാജ്യങ്ങളിലെ സഹകരണ സ്ഥാപനങ്ങളുടെ പ്രതിസന്ധികളും ഉയരുന്ന പ്രശ്നങ്ങളും ഈ സമ്മേളനത്തില്‍ ചര്‍ച്ച ചെയ്യും.

സഹകരണരംഗത്തെ കേരളത്തിന്റെ മികവ് പരിഗണിച്ചാണ് ഇത്തവണ സംസ്ഥാനത്തിന് പങ്കെടുക്കുന്നതിന് ക്ഷണം ലഭിച്ചതെന്ന് മന്ത്രി വി.എന്‍.വാസവന്‍ പ്രതികരിച്ചു. ‘സഹകരണ പ്രതിരോധം, സുസ്ഥിര വികസനം, സമഗ്രമായ വളര്‍ച്ച എന്നിവയ്ക്കായി സര്‍ക്കാരും സഹകരണ സ്ഥാപനങ്ങളും തമ്മിലുള്ള പങ്കാളിത്തം’ എന്ന വിഷയത്തിലൂന്നിയാണ് ഇത്തവണത്തെ സമ്മേളനം സംഘടിപ്പിക്കുന്നത്. കേരളത്തിലെ സഹകരണ മേഖലയുടെ പ്രത്യേകതയും വളര്‍ച്ചയും സമ്മേളനത്തില്‍ മന്ത്രി അവതരിപ്പിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 37 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.