മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ച് കേരളാ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്

moonamvazhi

കേരളാ കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് വൈക്കം താലൂക്ക് സമ്മേളനത്തില്‍ സര്‍വീസില്‍ നിന്ന് വിരമിച്ച സംഘടനയുടെ മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ചു. കടുത്തുരുത്തി ട്രേഡേഴ്‌സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഒഡിറ്റോറിയത്തില്‍ വെച്ച് നടന്ന സമ്മേളനം അഡ്വ. മോന്‍സ് ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി അര്‍ബ്ബന്‍ സഹകരണ ബാങ്ക് ചെയര്‍മാന്‍ സുനു ജോര്‍ജ് ഉപഹാര സമര്‍പ്പണം നടത്തി.

സംഘടനയുടെ താലൂക്ക് പ്രസിഡന്റ് വി.കെ. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ കെ.കെ. സന്തോഷ് മുഖ്യ പ്രഭാഷണം നടത്തി.  മോഹന്‍.ഡി. ബാബു, ജയിംസ് പുല്ലാപ്പള്ളി, ലൂക്കോസ് മാക്കീല്‍, എം.ജെ. ജോര്‍ജ്, ടോമി മാത്യു പ്രാലടി, കെ.എം. മാത്യു, ജെറി ചെറിയാന്‍, ആന്റണി അഗസ്റ്റിന്‍, മനു.പി.കൈമള്‍, അജോ പോള്‍, മനോജ്.പി.ആര്‍, റെനി ജേക്കബ്, കെ.ഒ.ജോസ്, ജെസ്സി.കെ.ജേക്കബ്, വിപിന്‍.വി, ബേബി ജോണ്‍, വി.എസ്. അനില്‍കുമാര്‍, രഞ്ജിത്ത് മാത്യു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.