ബാങ്കിംഗ് റഗുലേഷൻ ഭേദഗതി ബിൽ 2020 – നാളെ ഉച്ചതിരിഞ്ഞ് രണ്ടുമണിക്ക് മൂന്നാംവഴിയിൽ വിദഗ്ധർ പങ്കെടുക്കുന്ന വെബിനാർ.

adminmoonam

ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബിൽ 2020 നിലവിൽ വന്ന സാഹചര്യത്തിൽ പാക്സ് നു ബാങ്ക് എന്ന പദം ഉപയോഗിക്കാമോ? ബില്ല് സംബന്ധിച്ച് സഹകാരികൾ ക്കും ഉദ്യോഗസ്ഥർക്കും ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്നു. പാക്സിനെ ഭേദഗതി ബാധിക്കില്ല എന്ന് പറയുന്നവരും കുറവല്ല. ഈ സാഹചര്യത്തിൽ മൂന്നാംവഴി നാളെ (28.06.2020 ഞായറാഴ്ച) ഉച്ചതിരിഞ്ഞ് 2 മണിക്ക് വെബിനാർ സംഘടിപ്പിക്കുന്നു. നിയമവിദഗ്ധരും പ്രമുഖ സഹകാരികളും മാധ്യമപ്രവർത്തകരും സഹകരണ സാമ്പത്തിക വിദഗ്ധരും സഹകരണ ഉദ്യോഗസ്ഥരും സെമിനാറിൽ, നിയമവുമായി ബന്ധപ്പെട്ട ആശയങ്ങൾ പങ്കുവയ്ക്കും. സാമ്പത്തിക സഹകരണ വിദഗ്ധൻ ഡോക്ടർ എം. രാമനുണ്ണി മോഡറേറ്ററായിരിക്കും. അഡ്വക്കേറ്റ് ഡോക്ടർ പ്രദീപ് വിഷയമവതരിപ്പിക്കും. മുതിർന്ന പത്രപ്രവർത്തകൻ ബിജു പരവത്ത്‌ നിയമത്തിന്റെ ആനുകാലിക പ്രസക്തിയെ കുറച്ച് സംസാരിക്കും. ചാർട്ടേഡ് അക്കൗണ്ടന്റ് ശിവദാസ് ചേറ്റൂർ, റിട്ടയേർഡ് അഡിഷണൽ രജിസ്ട്രാർ സുരേഷ് ബാബു , മുതിർന്ന സഹകാരികളും സഹകരണ ജീവനക്കാരും വെബിനാറിൽ പങ്കെടുക്കും.

2020 മാർച്ച് മൂന്നാം തീയതി ലോകസഭയിൽ ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ബിൽ അവതരിപ്പിക്കുകയുണ്ടായി . എന്നാൽ മറ്റ് ഒട്ടനവധി നടപടികളുടെ തിരക്കിൽ ഈ ബിൽ പരിഗണിക്കുകയുണ്ടായില്ല .ഈ സാഹചര്യത്തിൽ ഭരണഘടനയുടെ ആർട്ടിക്കിൾ 123(1) പ്രകാരം പ്രത്യേക ഓർഡിനൻസായി ഈ ഭേദഗതി ഇറക്കുകയായിരുന്നു. ബില്ലിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പു വച്ചതോടെ പ്രാബല്യത്തിൽ വന്നു. ഈ ഭേദഗതി പ്രകാരം പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾ ബാങ്ക് എന്ന പേര് ഉപയോഗിക്കുന്നത് വിലക്കിയിരിക്കുന്നു, ബാങ്കിംഗ് പ്രവർത്തനം നടത്തുന്നതിന് അനുമതിയില്ല, അർബൻ ബാങ്കുകളുടെ പ്രവർത്തനത്തിൽ സഹകരണ സംഘം രജിസ്ട്രാർക്ക് ഇടപെടാനുള്ള അവകാശം ഇല്ലാതായിരിക്കുന്നു തുടങ്ങി ഒട്ടനവധി വിഷയങ്ങളിൽ ആശങ്കകളും സംശയങ്ങളും നിലനിൽക്കുന്നു.സഹകരണമേഖലയെ ഏറെ ബാധിക്കുന്ന ഈ ഭേദഗതിയെ കുറിച്ച് വിശദമായ ചർച്ച വെബിനാറിൽ ഉണ്ടാകും.
താഴെ കാണുന്ന ലിങ്ക് വഴി സെമിനാറിൽ പങ്കെടുക്കാം.
https://global.gotomeeting.com/join/203178245

Leave a Reply

Your email address will not be published.