കണ്ണൂർ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും ഇന്ന് മുതൽ രാവിലെ 10 മണി മുതൽ 5 മണി വരെ.

adminmoonam

സഹകരണ സംഘം രജിസ്ട്രാറുടെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലയിലെ എല്ലാ സഹകരണ ബാങ്കുകളും സംഘങ്ങളും ഇന്ന് മുതൽ (19-5-2020) രാവിലെ 10 മണി മുതൽ 5 മണി വരെ 50% ജീവനക്കാരെ മാത്രം നിയോഗിച്ച്തുറന്ന് പ്രവർത്തിക്കാവുന്നതാണെന്ന് ജോയിന്റ് രജിസ്ട്രാർ അറിയിച്ചു.
പ്രഭാത ശാഖകളും, സായാഹ്നശാഖകളും ഈ സമയത്തിനകത്ത് നിന്നുകൊണ്ടു തന്നെ പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രമീകരണം ഭരണ സമിതി നടത്തേണ്ടതാണ്. യാതൊരു കാരണവശാലും 5 മണിക്ക് ശേഷം ബാങ്കുകൾ / സംഘങ്ങൾ തുറന്ന് പ്രവർത്തിക്കുവാൻ പാടുള്ളതല്ല.

കണ്ണൂർ ജില്ലാകലക്ടറുടെ 16-5-2020ലെ DCKNR/3392/20 ഡി.എം.1. നമ്പർ കത്തിൽ സൂചിപ്പിച്ചതുപ്രകാരം ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ച കതിരൂർ പഞ്ചായത്തിലെ വാർഡ് നമ്പർ – 5, പാട്യം പഞ്ചായത്തിലെ വാർഡ് നമ്പർ -8 , 9 കേളകം പഞ്ചായത്തിലെ വാർഡ് നമ്പർ 9,മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ വാർഡ് നമ്പർ – 28 എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന സഹകരണ ബാങ്കുകൾ / സംഘങ്ങൾ ജില്ലാകല്ടറുടെ നിർദ്ദേശത്തിനനുസരിച്ച് മാത്രമെ പ്രവർത്തിക്കുവാൻ പാടുള്ളൂ.

ജീവനക്കാർ ബാങ്കിലേക്ക് /സംഘത്തിലേക്ക് വരുമ്പോഴും ഓഫീസിലും കൊവിഡ് – 19 പ്രതിരോധവുമായി ബന്ധപ്പെട്ട ബ്രെയ്ക്ക് ദ ചെയിൻ പരിപാടിയുടെ ഭാഗമായി സർക്കാർ അനുശാസിക്കുന്ന പ്രകാരമുള്ള സുരക്ഷാ മുൻകരുതലുകൾ നിർബന്ധമായും പാലിക്കേണ്ടതാണ്.
ജീവനക്കാർ മാസ്ക്, ഗ്ലൗസ്, സാനിറ്റൈസർ മുതലായ കാര്യങ്ങൾ നിർബന്ധമായും ഉപയോഗിക്കേണ്ടതാണ്. ഇടപാടുകാർ സാനിറ്റൈസർ ഉപയോഗിക്കുന്നുണ്ടെന്നും മാസ്ക്ക് ധരിച്ചിട്ടുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതാനെന്നും
ജോയിന്റ് രജിസ്ട്രാർ നിർദേശിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!