ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അബൻ ബാങ്കിന്റെ കുടുംബ സംഗമത്തിൽ മുൻ ജീവനക്കാർക്ക് ആദരണം.

adminmoonam

ഒറ്റപ്പാലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ജീവനക്കാരുടെ കുടുംബ സംഗമം സി.പി.എം
പാലക്കാട് ജില്ല സെക്രട്ടറി സി.കെ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.കെ.സി.ഇ.യു. യൂണിറ്റ് സെകട്ടറി ടി. നാരായണൻകുട്ടി സ്വാഗതം ആശംസിച്ചു. യൂണിയൻ പ്രസിഡണ്ട് കെ. രാജ്നാരായണൻ അദ്ധ്യക്ഷത വഹിച്ചു.
മുൻ ജീവനക്കാരെ ബാങ്ക് ചെയർമാൻ ഐ.എം സതീശൻ ആദരിച്ചു.

ഉന്നത വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ച ജീവനക്കാരുടെ മക്കളെ അനുമോദിച്ച് ബാങ്ക് ജനറൽ മാനേജർ എം.വസന്തകുമാരി സംസാരിച്ചു. യൂണിയൻ സംസ്ഥാന നേതാക്കളായ എം. ഗോപാലകൃഷ്ണൻ , എ. ഐ. ബി. എ സംസ്ഥാന നേതാവ് കെ.പി മുരളീധരൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. യൂണിയൻ വൈസ് പ്രസിഡണ്ട് പി.കെ റിലാദ് സിങ് നന്ദി പറഞ്ഞു. വിവിധ കലാപരിപാടികളും നടന്നു.

Leave a Reply

Your email address will not be published.

Latest News