നാടിന്റെ ദാഹം തീര്‍ക്കാന്‍ ആലത്തൂര്‍ ബാങ്കിന്റെ തണ്ണീര്‍ പന്തല്‍

moonamvazhi

ചൂടില്‍ പൊള്ളുകയാണ് നാട്. പാലക്കാട് ഉയര്‍ന്ന തോതിലുള്ള ചൂടാണ് രേഖപ്പെടുത്തുന്നത്. ഉച്ചവെയില്‍ അപകടകാരിയാണെന്ന മുന്നറിയിപ്പ് ദുരന്തനിവാരണ അതോറിറ്റി ആവര്‍ത്തിച്ച് നല്‍കുന്നുണ്ട്. ഈ ഘട്ടത്തില്‍ തെരുവില്‍ കുടിവെള്ളത്തിന് പന്തലൊരുക്കി നാടിനെ ചേര്‍ത്തുപിടിക്കുകയാണ് ആലത്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക്.

പരമാവധി ഇടങ്ങളില്‍ തണ്ണീര്‍പന്തലൊരുക്കി ജനങ്ങള്‍ക്ക് ആശ്വാസം നല്‍കണമെന്നത് സഹകരണ വകുപ്പിന്റെ നിര്‍ദ്ദേശമാണ്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇത് തുടരുന്നു. വകുപ്പ് പ്രഖ്യാപിച്ച പദ്ധതിയുടെ ഭാഗമാണ് ആലത്തൂര്‍ ബാങ്ക് ‘സഹകരണ തണ്ണീര്‍ പന്തല്‍’ സ്ഥാപിച്ചത്. ബാങ്കിന്റെ ടൗണ്‍ ശാഖയില്‍ തണ്ണീര്‍ പന്തലിന്റെ താലൂക്ക് തല ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സി .രാജന്‍ നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് ആര്‍ .വിനോദ് അധ്യക്ഷത വഹിച്ചു.

അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) പി.ഡി. അനില്‍കുമാര്‍ വിശദീകരണം നടത്തി. ബാങ്ക് ഡയറക്ടര്‍മാരായ കെ. ശ്രീനിവാസന്‍, എം.ശിവപ്രസാദ്, കെ.രമ , കെ.പുരുഷോത്തമന്‍, ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി കെ.സുരേഷ് കുമാര്‍, ബാങ്ക് സെക്രട്ടറി പി. ശ്യാമിനി, ബ്രാഞ്ച് മാനേജര്‍ കെ .പ്രസാദ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!