വെച്ചൂര്‍ പശുവിന്റെ നാട്ടില്‍ വരുമാനം മുട്ടി ക്ഷീരകര്‍ഷകര്‍

Moonamvazhi

കടുത്ത ചൂട് ക്ഷീരകര്‍ഷകരെ അടിമുടി തളര്‍ത്തുകയാണ്. പശുവിനെ കൂട്ടത്തോടെ വിറ്റൊഴിക്കുന്ന പ്രവണത വയനാട്ടിലാണ് കണ്ടുതുടങ്ങിയതെങ്കിലും അത് സംസ്ഥാനത്തെ പല ജില്ലകളിലേക്കും വ്യാപിക്കുകയാണ്. പാലുത്പാദനത്തിലുണ്ടായ കുറവ് ക്ഷീരകര്‍ഷകരെ തളര്‍ത്തി. കുടിവെള്ള ക്ഷാമവും ഉല്‍പാദന ചെലവ് കൂടിയതും എല്ലാം കര്‍ഷകരെ പ്രതിസന്ധിയിലാക്കുകയാണ്.

വെച്ചൂര്‍ പശുവിന്റെ നാടായ വെച്ചൂര്‍ പഞ്ചായത്തില്‍ മാത്രം ആയിരത്തോളം ക്ഷീര കര്‍ഷകരുണ്ടായിരുന്നത് 150 ആയി കുറഞ്ഞു. ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘം കഴിഞ്ഞ ദിവസം എത്തി പ്രതിസന്ധി വിലയിരുത്തിയിരുന്നു. മേഖലയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നാണ് കര്‍ഷകരുടെ ആവശ്യം. കോട്ടയം ജില്ലയില്‍തന്നെയുള്ള കുടവെച്ചൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തില്‍ 40 കര്‍ഷര്‍ പാലളന്നിരുന്നത് ഇരുപതായി കുറഞ്ഞു. ദിവസേന 250 ലിറ്റര്‍ പാലളന്നിരുന്ന സംഘത്തിലെത്തുന്നത് 180 ലിറ്ററാണ്. മാര്‍ച്ച് പകുതി മുതലാണ് കുറവ് അനുഭവപ്പെട്ട് തുടങ്ങിയത്. വൈക്കം മേഖലയില്‍ 18 ക്ഷീരോത്പാദക സംഘങ്ങളാണുള്ളത്. ഇവിടെ മാത്രം 3000 ലിറ്റര്‍ പാലിന്റെ കുറവാണുണ്ടായിട്ടുള്ളത്.

Click here for more details MVR-Schem

 

Moonamvazhi

Authorize Writer

Moonamvazhi has 37 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.

Latest News
error: Content is protected !!