ദേശീയ സഹകരണ വിദ്യാഭ്യാസകേന്ദ്രം സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങി

moonamvazhi

ദേശീയ സഹകരണ വിദ്യാഭ്യാസകേന്ദ്രം (ദി നാഷണല്‍ സെന്റര്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് എഡ്യുക്കേഷന്‍ – എന്‍.സി.സിഇ) ഡല്‍ഹിയിലെ ദേശീയ സഹകരണ യൂണിയന്‍ (നാഷണല്‍ കോഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ – എന്‍.സി.യു.ഐ) കാമ്പസില്‍ ഫൈനാന്‍ഷ്യല്‍ അക്കൗണ്ടിങ് ആന്റ് ടാക്‌സേഷനില്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് തുടങ്ങി. വിവിധ സംസ്ഥാനങ്ങളില്‍നിന്നായി 29പേരാണു പങ്കെടുക്കുന്നത്. മെയ് 31നു സമാപിക്കും. എന്‍.സി.യു.ഐ. ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് സാവിത്രീ സിങ് ആണു കോഴ്‌സിനു നേതൃത്വം നല്‍കുന്നത്. അക്കൗണ്ടിങ് നയങ്ങള്‍, ഇന്‍വെന്ററികളുടെ മൂല്യനിര്‍ണയം, ശിഷ്ടപത്രവും പി.ആന്റ് എല്‍ അക്കൗണ്ടും തയ്യാറാക്കല്‍, ഓഡിറ്റ് നടപടിക്രമങ്ങള്‍, ജി.എസ്.ടി. കാര്യങ്ങള്‍, ആദായനികുതി സംബന്ധിച്ച കാര്യങ്ങള്‍ എന്നിവയാണു കോഴ്‌സിലുള്ളത്.