എം-ഡിറ്റില്‍ സ്‌കോളര്‍ഷിപ്പുകള്‍

moonamvazhi
കോഴിക്കോട് ഉള്ള്യേരിയിലെ എം.ദാസന്‍ സ്മാരക സഹകരണ എന്‍ജിനിയറിങ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ (എം-ഡിറ്റ്) എന്‍ജിനിയറിങ് കോളേജില്‍  സ്‌കോളര്‍ഷിപ്പുകള്‍ ലഭ്യമാണെന്നു സ്ഥാപനം അറിയിച്ചു. പ്ലസ്ടുവിന് 80 ശതമാനത്തിലേറെ മാര്‍ക്കുള്ളവര്‍ക്കും പ്രവേശനപരീക്ഷയില്‍ (കീം)ഉയര്‍ന്ന റാങ്കു നേടുന്നവര്‍ക്കും എം. ദാസന്‍ സ്മാരകവിദ്യാഭ്യാസസ്‌കോളര്‍ഷിപ്പോടെ ബി.ടെക് പഠിക്കാം. മെറിറ്റ് സീറ്റില്‍ പ്രവേശനം നേടുന്ന മത്സ്യത്തൊഴിലാളിക്ഷേമനിധിഅംഗങ്ങളുടെ മക്കള്‍ക്കു കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന്റെ ഇ-ഗ്രാന്റ് സ്‌കോളര്‍ഷിപ്പ് ലഭിക്കും.
ഈ  വിദ്യാര്‍ഥികളുടെ ട്യൂഷന്‍ഫീസ്, പരീക്ഷാഫീസ് എന്നിവയും കൂടാതെ ഓരോമാസവും നിശ്ചിതതുക ഗ്രാന്റും കിട്ടും. ന്യൂനപക്ഷവിഭാഗം വിദ്യാര്‍ഥികള്‍ക്ക് അക്കാദമികമികവിന്റെയും വരുമാനത്തിന്റെയും അടിസ്ഥാനത്തില്‍ വര്‍ഷം 25000രൂപവരെ എം.സി.എം. സ്‌കോളര്‍ഷിപ്പു ലഭിക്കും. പ്രൊഫഷണല്‍ ട്രെയിനര്‍മാര്‍ നടത്തുന്ന പ്ലേസ്‌മെന്റ് പരിശീലനം മികച്ച പ്ലേസ്‌മെന്റ് കിട്ടാന്‍ സഹായിക്കുമെന്നും സ്ഥാപനം വ്യക്തമാക്കി.