സഹകരണസ്ഥാപനങ്ങളെ തകര്‍ക്കാനുള്ള ശ്രമം ചെറുക്കണം – സി.എന്‍. വിജയകൃഷ്ണന്‍

moonamvazhi
സാധാരണക്കാരുടെ നട്ടെല്ലായ സഹകരണസ്ഥാപനങ്ങളെ എന്തെങ്കിലുമൊക്കെ കാരണങ്ങള്‍ പറഞ്ഞു തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ രാഷ്ട്രീയത്തിനതീതമായി ചെറുത്തുതോല്‍പ്പിക്കണമെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ പറഞ്ഞു. കോഴിക്കോട് ജില്ലയിലെ ഓര്‍ക്കാട്ടേരിയില്‍ ഏറാമല കോ-ഓപ്പറേറ്റീവ് അര്‍ബന്‍ സൊസൈറ്റിയുടെ പുതിയ ആസ്ഥാനമന്ദിരം ഉദ്ഘാടനം ചെയ്തുസംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ട്രോങ്‌റൂം, ലോക്കര്‍, നിക്ഷേപം സ്വീകരിക്കല്‍, കമ്പ്യൂട്ടര്‍ സിച്ച് ഓണ്‍, വനിതകള്‍ക്കുള്ള ഇരുചക്രവാഹന വായ്പവിതരണം എന്നിവയുടെ ഉദ്ഘാടനവും കൃത്യമായി വായ്പ തിരിച്ചടയ്ക്കുന്ന അംഗങ്ങളെ ആദരിക്കലും എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികളെ അനുമോദിക്കലും ചടങ്ങില്‍ നടന്നു.  ഗ്രാമപ്പഞ്ചായത്തു പ്രസിഡന്റ് ടി.പി. മിനിക, മുന്‍പഞ്ചായത്തു പ്രസിഡന്റുമാരായ എം.കെ. ഭാസ്‌കരന്‍, എന്‍. വേണു, സഹകരണസംഘം അസിസ്റ്റന്റ് രജിസ്ട്രാര്‍ ഷിജു പി, ഇന്‍സ്‌പെക്ടര്‍ സുരേഷ്ബാബു കെ.ടി.കെ, വടകര ബ്ലോക്കുപഞ്ചായത്ത് മുന്‍പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒ.കെ. കുഞ്ഞബ്ദുള്ള മാസ്റ്റര്‍, എന്‍. ബാലകൃഷ്ണന്‍ മാസ്റ്റര്‍ എന്നിവര്‍ യഥാക്രമം ഇവ നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് വല്‍സല പി.കെ. അധ്യക്ഷത വഹിച്ചു. കെ.സി. ബാലകൃഷ്ണന്‍, എന്‍.എം. ബിജു, ടി.കെ. വാസു മാസ്റ്റര്‍, ടി.എന്‍.കെ. ശശീന്ദ്രന്‍, എം.കെ. കുഞ്ഞിരാമന്‍, എന്‍. രാജരാജന്‍, കെ.ഇ. ഇസ്മയില്‍, രാജേഷ് ഇ.പി., അബ്ദുള്‍മജീദ് പി.ഇ, കെ. സത്യന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.