തങ്കമണി ബാങ്ക് സഹകാരിസംഗമം നടത്തി

moonamvazhi
ഇടുക്കിജില്ലയിലെ തങ്കമണി സര്‍വീസ് സഹകരണബാങ്ക് കാമാക്ഷി പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ സഹകാരിസംഗമം സംഘടിപ്പിച്ചു. മന്ത്രി റോഷിഅഗസ്റ്റിന്‍ ഉദ്ഘാടനം ചെയ്തു. പ്രതിസന്ധികള്‍ക്കിടയിലും സഹകരണപ്രസ്ഥാനങ്ങളെ നിലനിര്‍ത്തിയതു സര്‍ക്കാരിന്റെ കരുതലാണെന്നും, വീട്ടുമുറ്റത്തെ ഇത്തരം ധനകാര്യസ്ഥാപനങ്ങള്‍ നിലനിര്‍ത്തേണ്ടതു കാലഘട്ടത്തിന്റെ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. ബാങ്കുപ്രസിഡന്റ് റോമിയോ സെബാസ്റ്റിയന്‍ അധ്യക്ഷനായി.
ജില്ലാആസൂത്രണസമിതി ഉപാധ്യക്ഷന്‍ സി.വി. വര്‍ഗീസ്, കാമാക്ഷി ഗ്രാമപഞ്ചായത്തുപ്രസിഡന്റ് അനുമോള്‍ ജോസ്, വൈസ്പ്രസിഡന്റ് റെജി മുക്കാട്ട്, എന്‍.ജി.ഒ. കോണ്‍ഫെഡറേഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അനന്ദുകൃഷ്ണന്‍, ഗ്രാമപഞ്ചായത്തംഗങ്ങളായ എം.ജെ. ജോണ്‍, ജോസ് തൈച്ചേരില്‍, ചിഞ്ചുമോള്‍ ബിനോയി, റെനി റോയി, ഷേര്‍ളി ജോസഫ്, റീനസണ്ണി, ജിന്റു ബിനോയി, പ്രഹ്ലാദന്‍ വി.എന്‍, അജയന്‍ എന്‍.ആര്‍, കെ.ജെ. ഷൈന്‍, എം.കെ. അനീഷ്, മോളിക്കുട്ടി ജെയിംസ്, ജോസഫ് മാണി, ബാങ്കുഭരണസമിതിയംഗങ്ങളായ സൈബിച്ചന്‍ കരിമ്പന്‍മാക്കല്‍, വി.കെ. ജനാര്‍ദനന്‍, പി.ഡി. സത്യന്‍, രമണീസോമന്‍, ബിജു കെ.സി, ശോഭ സുരേഷ്ബാബു തുടങ്ങിയവര്‍ സംസാരിച്ചു.
സിനിമാസംവിധായകന്‍ അനീഷ് ഉപാസന, സംസ്ഥാനനാടകപുരസ്‌കാരജേതാവ് കെ.സി. ജോര്‍ജ് തുടങ്ങി അമ്പതോളം പ്രമുഖരെ ആദരിച്ചു. ജൈവപച്ചക്കറിക്കൃഷി പ്രോത്സാഹിപ്പിക്കാന്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ക്കെല്ലാം പച്ചക്കറിത്തൈകള്‍ നല്‍കി.

Leave a Reply

Your email address will not be published.