ഇടപ്പള്ളി വടക്കുംഭാഗം ബാങ്ക് മട്ടുപ്പാവ്കൃഷി ശില്‍പശാല നടത്തി

moonamvazhi
എറണാകുളംജില്ലയിലെ 1431-ാംനമ്പര്‍ ഇടപ്പള്ളിവടക്കുംഭാഗം സര്‍വീസ് സഹകരണബാങ്ക്  ബാങ്കിനുകീഴിലെ എസ്.കെ.എസ്.എസ്.അംഗങ്ങള്‍ക്കും വീട്ടമ്മമാര്‍ക്കുമായി മട്ടുപ്പാവ് കൃഷിയില്‍ ഏകദിനശില്‍പശാല നടത്തി. കൃഷിക്കായി തൈകള്‍ നല്‍കുകയും ചെയ്തു. കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് എ.വി. ശ്രീകുമാര്‍ അധ്യക്ഷനായി. ആര്‍.എ.ടി.ടി.സി. ഫാക്കല്‍റ്റിയംഗം എം.എസ്. നാസര്‍ ക്ലാസ് നയിച്ചു. ബാങ്ക് വൈസ്പ്രസിഡന്റ് എം.പി. ലീലാവതി, സെക്രട്ടറി-ഇന്‍-ചാര്‍ജ് ബിന്ദു പി.എസ്, ഭരണസമിതിയംഗങ്ങളായ സലോമി ജെയിംസ്, ജിജു സി.ഡി, അമീറ അഷ്‌റഫ്, സു.യു. സെലീന, ടി.എസ്. സുരേഷ്‌കുമാര്‍, പി.പി. അശോക്കുമാര്‍ എന്നിവര്‍ സംസാരിച്ചു.
നഗരമേഖലയില്‍ കൃഷി പ്രോത്സാഹിപ്പിക്കാന്‍ ജൈവമാലിന്യത്തില്‍നിന്നു ജൈവവളനിര്‍മാണം, സസ്യാരോഗ്യആശുപത്രി, കാര്‍ഷികകേന്ദ്രം, ജൈവവളംഡിപ്പോ, നാട്ടുചന്ത, കൃഷിഓഫീസറുടെ സേവനം എന്നിവ ബാങ്ക് നടപ്പാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published.