സഹകരണ ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ മേഖലാഓഫീസ് ഉദ്ഘാടനം നാലിന്

moonamvazhi
കേരളസ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ കൊല്ലം മേഖലാഓഫീസ് ആനന്ദവല്ലീശ്വരത്ത് ജൂലൈ നാലിനു 12 മണിക്ക് എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്യും.സംഘടനയുടെ അഞ്ചാമത്തെ മേഖലാഓഫീസാണിത്. സഹകരണജീവനക്കാര്‍ക്കും സഹകാരികള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഉപകരിക്കുന്ന സഹകരണപഠനകേന്ദ്രം, സഹകരണഗ്രന്ഥശാല, സമ്മേളനഹാള്‍ എന്നിവ ഇവിടെയുണ്ടാകുമെന്നു സംസ്ഥാനപ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍, ജനറല്‍ സെക്രട്ടറി കെ.വി. ജയേഷ്, ട്രഷറര്‍ സി.പി. പ്രിയേഷ് എന്നിവര്‍ അറിയിച്ചു.