കേരളാബാങ്ക് എറണാകുളം ഏരിയ കസ്റ്റമര്‍മീറ്റ് നടത്തി

moonamvazhi

കേരളബാങ്കിന്റെ എറണാകുളം ഏരിയാകസ്റ്റമര്‍ മീറ്റ് കേരള ഫിഷറീസ് സര്‍വകലാശാല വൈസ്ചാന്‍സലര്‍ ഡോ. ടി. പ്രദീപ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംരംഭകരെ കൊള്ളപ്പലിശക്കാരില്‍നിന്നു മോചിപ്പിക്കുകയെന്ന ഉത്തരവാദിത്വമാണു കേരളബാങ്ക് നിര്‍വഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥികളുടെതടക്കമുള്ള സംരംഭങ്ങള്‍ക്കു പിന്തുണ നല്‍കുന്ന മുഖ്യധനകാര്യസ്ഥാപനമായി മാറാന്‍ കേരളബാങ്കിനു കഴിഞ്ഞു. വിദ്യാര്‍ഥികളെ തൊഴില്‍ദായകരാക്കുന്ന സംരംഭകരായി വളര്‍ത്തുകയെന്ന ലക്ഷ്യം ഫിഷറീസ് സര്‍വകലാശാലയ്ക്കുണ്ട്. ഓരോ പ്രദേശത്തിന്റെയും സാധ്യതകള്‍ പ്രയോജനപ്പെടുത്തി ഉചിതമായ സാങ്കേതികവിദ്യകളും അറിവുകളും ഉപയോഗിക്കാനും തൊഴില്‍ സൃഷ്ടിക്കാനും നമുക്കു കഴിയണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം മുഖ്യസാമ്പത്തികസ്രോതസ്സായി കേരളബാങ്കിന്റെ പിന്തുണ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

എറണാകുളം പിആന്റ്ടി ഭവനില്‍ സംഘടിപ്പിച്ച യോഗത്തില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. മാണി വിതയത്തില്‍ അധ്യക്ഷനായി. കേരളബാങ്ക് മട്ടാഞ്ചേരി ശാഖാമാനേജര്‍ ആര്‍ ശ്യാം, ഏരിയാമാനജര്‍ രാജലക്ഷ്മി. പിആന്റ്ടി എംപ്ലോയീസ് സഹകരണസംഘം സെക്രട്ടറി മാനുവല്‍ തോമസ് എന്നിവര്‍ സംസാരിച്ചു. എറണാകുളം മെയിന്‍, ഈവ്‌നിങ്, മട്ടാഞ്ചേരി, തേവര, പച്ചാളം, കലൂര്‍ ഈവ്‌നിങ്, പാലാരിവട്ടം, തോപ്പുംപടി, ഇന്‍ഫോപാര്‍ക്ക്, മറൈന്‍ഡ്രൈവ് ശാഖകളിലെ ഇടപാടുകാരും ശാഖാമാനേജര്‍മാരും പങ്കെടുത്തു.

Leave a Reply

Your email address will not be published.