വെണ്ണൂര്‍ ബാങ്ക് ഞാറ്റുവേലച്ചന്ത തുടങ്ങി

moonamvazhi
വെണ്ണൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ ഞാറ്റുവേലച്ചന്ത ബാങ്കുപ്രസിഡന്റ് പ്രസാദ് എം.പി. ഉദ്ഘാടനം ചെയ്തു. മേലഡൂര്‍ ജീവനം എക്കോ സ്‌റ്റോറില്‍ നടന്ന ചടങ്ങില്‍ ബാങ്കുവൈസ്പ്രസിഡന്റ് ജോസഫ് കെ.വി. അധ്യക്ഷനായി. സെക്രട്ടറി ഇ.ഡി. സാബുവും ഭരണസമിതിയംഗം ബാബു പി.വി.യും സംസാരിച്ചു. പച്ചക്കറിത്തൈകള്‍, വിത്തുകള്‍, ഫലവൃക്ഷത്തൈകള്‍, അലങ്കാരച്ചെടികള്‍, ചെണ്ടുമല്ലിത്തൈകള്‍, വിവിധയിനം തെങ്ങിന്‍തൈകള്‍, ജാതിച്ചെടികള്‍ തുടങ്ങിയവയുടെ വലിയശേഖരം ഒരുക്കിയിട്ടുണ്ട്. ഫലവൃക്ഷത്തൈകള്‍ക്ക് അഞ്ചുശതമാനം വിലയിളവുണ്ട്. ജൂലൈ 31വരെ ചന്ത തുടരും.

Leave a Reply

Your email address will not be published.