സഹകരണവികസനക്ഷേമനിധി ആനുകൂല്യം വൈകരുത്: വര്‍ക്കേഴ്‌സ് ഫെഡറേഷന്‍
സംസ്ഥാന സഹകരണവികസന ക്ഷേമനിധി ബോര്‍ഡില്‍ (റിസ്‌ക് ഫണ്ട്) നിന്നുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കുന്നതിലെ കാലതാമസം ഒഴിവാക്കണമെന്നു കേരള കോ-ഓപ്പറേറ്റീവ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (എച്ച്.എം.എസ്) ജനറല്‍ സെക്രട്ടറി എന്‍.സി. സുമോദ് സഹകരണമന്ത്രി വി.എന്‍. വാസവനോടു നിവേദനത്തില്‍ ആവശ്യപ്പെട്ടു.
ബോര്‍ഡില്‍ അംശദായം അടയ്ക്കുകയും സഹകരണസംഘങ്ങളിലോ ബാങ്കുകളിലോ നിന്നു വായ്പയെടുക്കുകയും ചെയ്ത സഹകാരികള്‍ മരിക്കുകയോ മാരകരോഗം ബാധിക്കുകയോ ചെയ്താല്‍ അഞ്ചുലക്ഷംരൂപവരെ ആുകൂല്യം അനുവദിക്കുന്നുണ്ട്. പക്ഷേ, അപേക്ഷ നല്‍കി വളരെക്കാലം കഴിഞ്ഞേ തീരൂമാനം എടുക്കാറുള്ളൂ. ഇതു വായ്പക്കാര്‍ക്കും സംഘങ്ങള്‍ക്കും പ്രയാസം ഉണ്ടാക്കുന്നതായി നിവേദനം ചൂണ്ടിക്കാട്ടി. ബോര്‍ഡ് അധികൃതര്‍ക്കും നിവേദനം അയച്ചിട്ടുണ്ട്.
സഹകരണജീവനക്കാരുടെ ശമ്പളപരിഷ്‌കരണകാലാവധി 2024 ഏപ്രിലില്‍ അവസാനിച്ചിരിക്കെ പുതിയ ശമ്പളപരിഷ്‌കരണക്കമ്മറ്റി രൂപവത്കരിക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു.
Click here for more details: MVR-Scheme