മണക്കാട് സംഘം 10-ാംവാര്‍ഷികം ആഘോഷിച്ചു

moonamvazhi

തിരുവനന്തപുരം മണക്കാട് സഹകരണസംഘത്തിന്റെ 10ാം വാര്‍ഷികം മന്ത്രി വി. ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. എസ്.എസ്.എല്‍.സി-പ്ലസ്ടു വിജയികള്‍ക്കു സമ്മാനവും നല്‍കി. പ്രസിഡന്റ് ടി.എസ്. വിജയകുമാര്‍ അധ്യക്ഷനായി. സഹകരണസംഘം ജോയിന്റ് രജിസ്ട്രാര്‍ (ജനറല്‍) ടി. അയ്യപ്പന്‍നായര്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ഡി. സജുലാല്‍, ബി. മോഹനന്‍നായര്‍, സംസ്ഥാനപിന്നാക്കവികസനകമ്മീഷന്‍ ഡയറക്ടര്‍ പുഷ്പലത, പ്രോസിക്യൂഷന്‍സ് റിട്ട. ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയില്‍കുമാര്‍, മിസലേനിയസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി എന്‍. വിശ്വനാഥന്‍, വാര്‍ഷികാഘോഷക്കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സി.എസ്. സജാദ്, കണ്‍വീനര്‍ എം. മണികണ്ഠന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.