മത്സ്യഫെഡ് വിദ്യാഭ്യാസപുരസ്‌കാരങ്ങളും ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും നല്‍കി

moonamvazhi
മത്സ്യഫെഡ് കണ്ണൂര്‍ ഓഫീസ് കണ്ണൂര്‍ ജില്ലയില്‍ മത്സ്യത്തൊഴിലാളികളുടെ മക്കളില്‍ എസ്.എസ്.എല്‍.സി.ക്കും പ്ലസ്ടുവിനും ഉന്നതവിജയം നേടിയവര്‍ക്കു ‘മികവ് 2024’ പരിപാടിയില്‍ വിദ്യാഭ്യാസപുരസ്‌കാരം നല്‍കി. മത്സ്യത്തൊഴിലാളി അപകടഉന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതില്‍ല മികവു പുലര്‍ത്തിയ സംഘങ്ങളില്‍ ഒന്നാംസ്ഥാനത്തിനുള്ള ബെസ്റ്റ് പെര്‍ഫോമന്‍സ് പുരസ്‌കാരവും ചടങ്ങില്‍ നല്‍കി. കണ്ണൂര്‍ മാപ്പിള ബേ ഫിഷറീസ് കോംപ്ലക്‌സ് ഫിഷര്‍മെന്‍ പരിശീലനകേന്ദ്രത്തില്‍ കണ്ണൂര്‍ ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് കെ.സി. ജിഷ ടീച്ചര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബെസ്റ്റ്മത്സ്യഫെഡ് ഭരണസമിതിയംഗം ടി. രഘുവരന്‍ അധ്യക്ഷനായി. കോര്‍പറേഷന്‍ കൗണ്‍സിലര്‍ കെ.എം. സാബിറ ടീച്ചര്‍ മുഖ്യാതിഥിയായി.
22 വിദ്യാര്‍ഥികള്‍ക്കാണു വിദ്യാഭ്യാസപുരസ്‌കാരം ലഭിച്ചത്. ബെസ്റ്റ് പെര്‍ഫോമന്‍സ് പുരസ്‌കാരം കണ്ണൂര്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളി വികസനക്ഷേമസഹകരണസംഘത്തിനുവേണ്ടി വിനോദ് പൂങ്കാവ് ഏറ്റുവാങ്ങി. മത്സ്യഫെഡ് ഭരണസമിതിയംഗം വി.കെ. മോഹന്‍ദാസ്, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ (കണ്ണൂര്‍) സി.കെ. ഷൈനി, മത്സ്യബോര്‍ഡ് റീജിയണല്‍ എക്‌സിക്യൂട്ടീവ് രാജേഷ് കെ, വിവിധയൂണിയനുകളുടെ നേതാക്കളായ എന്‍.പി. ശ്രീനാഥ്, എ.ടി. നിഷാത്ത്, പി. ശിവദാസന്‍, കെ.ടി. അബ്ദുല്‍വഹാബ്, ഒ.പി. അസ്‌കര്‍, മത്സ്യഫെഡ് (കണ്ണൂര്‍) മാനേജര്‍ വി. രജിത എന്നിവര്‍ സംസാരിച്ചു.