വയനാട്ദുരന്തം: സഹായവുമായി സഹകരണസ്ഥാപനങ്ങള്‍
വയനാട്ടിലെ പ്രകൃതിദുരന്തത്തിനിരയായവര്‍ക്കു സഹായവുമായി സഹകരണസ്ഥാപനങ്ങള്‍ രംഗത്തെത്തി. കോഴിക്കോട് സിറ്റി സര്‍വീസ് സഹകരണബാങ്ക് 11 വീടുകള്‍ നിര്‍മിച്ചുനല്‍കുമെന്ന് അറിയിക്കുകയും കേരളബാങ്ക് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കു നല്‍കുകയും ചെയ്തതിനു പിന്നാലെ ദുരിതാശ്വാസക്യാമ്പുകളിലേക്ക് 200 കിടക്കകള്‍ നല്‍കുമെന്നു കേരളസ്റ്റേറ്റ് റബ്ബര്‍ കോ-ഓപ്പറേറ്റീവ് ലിമിറ്റഡ് അറിയിച്ചു.
കണ്ണൂര്‍ മാടായി കോ-ഓപ്പറേറ്റീവ് റൂറല്‍ ബാങ്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു 10 ലക്ഷംരൂപ നല്‍കി. ബാങ്കുപ്രസിഡന്റ് കെ. പത്മനാഭന്‍ ഇതിന്റെ ചെക്ക് എം. വിജിന്‍ എം.എല്‍.എ.യ്ക്കു കൈമാറി. ജീവനക്കാര്‍ നല്‍കിയ 2,82,680 രൂപ കെ.സി.ഇ.യു. മാടായി ബാങ്ക് യൂണിറ്റ് സെക്രട്ടറി പി.പി. പ്രകാശനില്‍നിന്ന് എം.എല്‍.എ. ഏറ്റുവാങ്ങി. കെ. പത്മനാഭന്‍ അധ്യക്ഷനായി. പയ്യന്നൂര്‍ സഹകരണ അസി. രജിസ്ട്രാര്‍ സൈബുന്നീസ് എം.കെ, ബാങ്ക് ഓഡിറ്റര്‍ എ.പി. ഗംഗാധരന്‍, ബാങ്ക് സെക്രട്ടറി ടി. മുരളി, വി. വിനോദ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Madayi Cooperative Rural Bank
എറണാകുളംജില്ലയിലെ വെണ്ണല സര്‍വീസ് സഹകരണബാങ്ക്് അഞ്ചു ലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് അഡ്വ. എ.എന്‍. സന്തോഷില്‍നിന്നു മന്ത്രി പി. രാജീവ് ഇതിന്റെ ചെക്ക് ഏറ്റുവാങ്ങി. ഭരണസമിതിയംഗങ്ങളായ കെ.ജി. സുരേന്ദ്രന്‍, ഇ.പി. സുരേഷ്, ആശാകലേഷ്, സെക്രട്ടറി ടി.എസ്. ഹരി എന്നിവര്‍ പങ്കെടുത്തു.
Vennala Service Cooperative Bank
ഒക്കല്‍ സര്‍വീസ് സഹകരണബാങ്ക് രണ്ടു ലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് ടി.വി. മോഹനന്‍ ചേലാമറ്റം വില്ലേജ് ഓഫീസര്‍ എം. ഷെഹനാസിനു ചെക്ക് കൈമാറി. ബാങ്കുഭരണസമിതിയംഗം കെ.ഡി. ഷാജി, ബ്ലോക്കു പഞ്ചായത്തംഗങ്ങളായ സി.ജെ. ബാബു, രാജേഷ് എം.കെ, പഞ്ചായത്തു വൈസ്പ്രസിഡന്റ് മിനിസാജന്‍, പഞ്ചായത്തംഗങ്ങളായ ലിസി ജോണി, സിന്ധു ശശി, അമൃതസജിന്‍, സോളി ബെന്നി, ഷിയാസ് കെ.എം, എന്‍.ഒ. സൈജന്‍, മനോജ് തോട്ടപ്പിള്ളി, മുന്‍പഞ്ചായത്തുപ്രസിഡന്റ് സി.വി. ശശി തുടങ്ങിയവര്‍ സംബന്ധിച്ചു.
Okkal Service Cooperative Bank
പള്ളുരുത്തി മണ്ഡലം സര്‍വീസ് സഹകരണബാങ്ക് 10 ലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് കെ.പി. ശെല്‍വന്‍ ചെക്ക് മന്ത്രി പി. രാജീവിനെ ഏല്‍പിച്ചു. ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി നഗരസഭ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ വി.എ. ശ്രീജിത്ത്, ബാങ്കു വൈസ്പ്രസിഡന്റ് കെ. സുരേഷ്, ഭരണസമിതിയംഗങ്ങളായ എ.എം. ഷെരീഫ്്, വി.ജെ. തങ്കച്ചന്‍ ബാങ്കു സെക്രട്ടറി കെ.എം. നജ്മ തുടങ്ങിയവര്‍ സംബന്ധിച്ചു.
Palluruthi Mandalam Service Cooperative Bank
തൃപ്പൂണിത്തുറ പീപ്പിള്‍സ് അര്‍ബന്‍ സഹകരണബാങ്ക് 10 ലക്ഷം നല്‍കി. ബാങ്കുചെയര്‍മാന്‍ ടി.സി. ഷിബു മന്ത്രി പി. രാജീവിനു ചെക്കു കൈമാറി. ജില്ലാകളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സബ്കളക്ടര്‍ കെ. മീര, ബാങ്കു വൈസ്‌ചെയര്‍മാന്‍ സോജന്‍ ആന്റണി, സി.ഇ.ഒ. കെ. ജയപ്രസാദ്, അഡ്വ. എസ്. മധുസൂദനന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. തൃക്കാക്കര സഹകരണആശുപത്രി 10 ലക്ഷം രൂപ നല്‍കി. ബാങ്കുപ്രസിഡന്റ് എം.പി. സുകുമാരന്‍നായരുടെ നേതൃത്വത്തില്‍ ചെക്ക് മന്ത്രി പി. രാജീവിനു കൈമാറി. ചേരാനല്ലൂര്‍ സര്‍വീസ് സഹകരണബാങ്ക് അഞ്ചു ലക്ഷം നല്‍കി. പ്രസിഡന്റ് പി.എസ്. മുരളീധരനില്‍നിന്നു മന്ത്രി പി. രാജീവ് ചെക്ക് ഏറ്റുവാങ്ങി.
കണ്‍സ്യൂമര്‍ഫെഡ് പത്തനംതിട്ട ജില്ലാഭരണകൂടവുമായി ചേര്‍ന്നു നിത്യോപയോഗസാധനങ്ങളും അവശ്യവസ്തുക്കളും ദുരന്തഭമിയിലേക്ക് അയച്ചു. ജില്ലാപഞ്ചായത്തുപ്രസിഡന്റ് രാജി. പി. രാജപ്പന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. ജില്ലാകളക്ടര്‍ പ്രേംകൃഷ്ണന്‍, നഗരസഭാചെയര്‍മാന്‍ അഡ്വ. സക്കീര്‍ഹുസൈന്‍, ബ്ലോക്കുപഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് തുളസീധരന്‍പിള്ള, പി.എസ്. മോഹനന്‍, പ്രമാടം പഞ്ചായത്തുപ്രസിഡന്റ് നവനീത് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ജില്ലാ പൊലീസ് സഹകരണസംഘം, വടവുകോട് ഫാര്‍മേഴ്‌സ് സഹകരണബാങ്ക്, തമ്മനം സര്‍വീസ് സഹകരണബാങ്ക് എന്നിവ അഞ്ചു ലക്ഷം വീതവും കോഴിക്കോട് സിറ്റി പൊലീസ് എംപ്ലോയീസ് സഹകരണസംഘം രണ്ടു ലക്ഷവും കേരള സ്‌റ്റേറ്റ് അഗ്രിക്കള്‍ച്ചറല്‍ ആന്റ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് എംപ്ലോയീസ് യൂണിയന്‍ (ബെഫി) 1.41 ലക്ഷവും നല്‍കി.