സുവര്‍ണക്ഷേത്രത്തിലേക്ക് കയറുല്‍പന്നങ്ങളുമായി കയര്‍ഫെഡിന്റെ ആദ്യലോഡ് പുറപ്പെട്ടു

moonamvazhi

അമൃത്‌സറിലെ സുവര്‍ണ ക്ഷേത്രത്തിലും ഇടനാഴികളിലും ഇനി കേരളത്തിന്റെ കയര്‍ ഉത്പന്നങ്ങള്‍ ഭക്തരെ സ്വാഗതം ചെയ്യും. ദിവസേന ലക്ഷക്കണക്കിന് പേര്‍ ആരാധനയ്ക്ക് എത്തുന്ന സുവര്‍ണ ക്ഷേത്രത്തിലേക്ക് ആവശ്യമായ ഒരു കോടി രൂപയുടെ കയറുത്പന്നങ്ങള്‍ക്കുള്ള കരാര്‍ കയര്‍ഫെഡിന് ലഭിച്ചിരുന്നു.

കയര്‍ഫെഡ് ചെയര്‍മാന്‍ ടി.കെ.ദേവകുമാര്‍ പഞ്ചാബിലെ സുവര്‍ണ്ണ ക്ഷേത്രം സന്ദര്‍ശിച്ച് ക്ഷേത്ര മാനേജരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കരാര്‍ ലഭിച്ചത്. സുവര്‍ണ്ണക്ഷേത്രത്തിലേയ്ക്കുള്ള കയര്‍ ഉത്പന്നങ്ങളുടെ ആദ്യലോഡ് കയര്‍ഫെഡില്‍ നിന്ന് പുറപ്പെട്ടു. ആദ്യലോഡിന്റെ ഫ്‌ളാഗ് ഓഫ് കയര്‍ഫെഡ് ജനറല്‍ മാനേജര്‍ വി.ബിജു നിര്‍വഹിച്ചു. മാര്‍ക്കറ്റിംഗ് മാനേജര്‍ എം.അനുരാജ്, പി.പ്രജീഷ് എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published.