പൊന്ന്യംബാങ്ക് പച്ചക്കറി വിളവെടുത്തു

Moonamvazhi

കണ്ണൂര്‍ ജില്ലയിലെ പൊന്ന്യം സര്‍വീസ് സഹകരണബാങ്ക് വിഷരഹിത പച്ചക്കറിക്കൃഷി വിളവെടുത്തു. ജില്ലയിലെ മികച്ച പഞ്ചായത്തിനുള്ള സ്വരാജ് പുരസ്‌കാരം നേടിയ കതിരൂര്‍ ഗ്രാമപ്പഞ്ചായത്തിന് ഉപഹാരവും നല്‍കി. ചുണ്ടങ്ങാപ്പൊയില്‍ തെക്കേവയല്‍ കൃഷിയിടത്തില്‍ നടന്ന ചടങ്ങ് പാനൂര്‍ ബ്ലോക്ക് പഞ്ചായത്തുപ്രസിഡന്റ് എ. ശൈലജ ഉദ്ഘാടനം ചെയ്തു. കതിരൂര്‍ പഞ്ചായത്തിനുള്ള ഉപഹാരവും അവര്‍ നല്‍കി. പച്ചക്കറി വിളവെടുപ്പ് കതിരൂര്‍ ഗ്രാമപഞ്ചായത്തു പ്രസിഡന്റ് പി.പി. സനില്‍ ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് പി.വി. സന്തോഷ് അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്തംഗങ്ങളായ ടി.കെ. ഷാജി, ടി. ധനലക്ഷ്മി, ബാങ്ക് സെക്രട്ടറി എം. റീജ, അസിസ്റ്റന്റ് സെക്രട്ടറി സി.കെ. രമ, കെ. സുധീഷ്, എം.പി. ജയപ്രകാശ്, സി. ബാലകൃഷ്ണന്‍, എ.കെ. രൂപേഷ്, പി. ജയേന്ദ്രന്‍, കെ. ജലജകുമാരി, രത്‌നകുമാരി, ഉസ്മാന്‍ മാസ്റ്റര്‍, സി.വി. രാഘവന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ബാങ്കിന്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഫെബ്രുവരിയില്‍ സൗജന്യമായി പച്ചക്കറിത്തൈ വിതരണം ചെയ്തിരുന്നു. നിരവധി കാര്‍ഷികവികസനപരിപാടികള്‍ നടപ്പാക്കുന്നുമുണ്ട്. ആഘോഷം ഡിസംബറില്‍ സമാപിക്കും.

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.