കോരമ്പടം ബാങ്ക് അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരങ്ങള്‍ നല്‍കി

moonamvazhi
എറണാകുളം ജില്ലയിലെ കോരാമ്പാടം സര്‍വീസ് സഹകരണബാങ്ക് കടമക്കുടി പഞ്ചായത്തില്‍ എസ്.എസ്.എല്‍.സിക്കും പ്ലസ്ടുവിനും എല്ലാവിഷയത്തിലും എ പ്ലസ് കിട്ടിയ 48 കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡും മെമന്റോയും അടങ്ങിയ അക്കാദമിക് എക്‌സലന്‍സ് പുരസ്‌കാരം നല്‍കി.  ഫോറസ്റ്റ് ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ കെ. അഫ്‌സല്‍ അലി ഉദ്ഘാടനം ചെയ്തു. ബാങ്കുപ്രസിഡന്റ് ഹരോള്‍ഡ് നിക്കോള്‍സണ്‍ അധ്യക്ഷനായി. വൈസ്പ്രസിഡന്റ് ടി.എസ്. സുനില്‍, ഭരണസമിതിയംഗങ്ങളായ പിഷ്‌കിന്‍ പോള്‍, ഇ.എക്‌സ്. ബെന്നി, പഞ്ചായത്തംഗം ജെയ്‌നി സെബാസ്റ്റ്യന്‍, ബാങ്കുസെക്രട്ടറി ജെ. രശ്മി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്നു കരിയര്‍ ഗൈഡന്‍സ് ക്ലാസ്സും കരിയര്‍ കൗണ്‍സലിംഗും നടത്തി.