സഹകരണമേഖലയുടെ വിശ്വാസ്യത ഉറപ്പാക്കേണ്ടതു സര്‍ക്കാര്‍: ഐ.സി. ബാലകൃഷ്ണന്‍
സഹകരണമേഖലയുടെ വിശ്വാസ്യത ഉറപ്പാക്കാനും സ്വതന്ത്രമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കാനും സര്‍ക്കാര്‍ ബാധ്യസ്ഥമാണെന്ന് ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. കേരളസ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇന്‍സ്‌പെക്ടേഴ്‌സ് ആന്റ് ഓഡിറ്റേഴ്‌സ് അസോസിയേഷന്‍ വയനാട് ജില്ലാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുണ്ടക്കൈ ചൂരല്‍മല ദുരിതബാധിതര്‍ക്കുള്ള സഹായം ജില്ലാ പഞ്ചായത്തുപ്രസിഡന്റ് സംഷാദ് മരക്കാര്‍ വിതരണം ചെയ്തു. സംസ്ഥാനപ്രസിഡന്റ് പി.കെ. ജയകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. ജനറല്‍സെക്രട്ടറി ജയേഷ് ഉന്നതവിജയികളെ അനുമോദിച്ചു. സംസ്ഥാനട്രഷറര്‍ പ്രിയേഷ് സി.പി. അനുശോചനപ്രമേയം അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് ദീപ പി.ജി. അധ്യക്ഷത വഹിച്ചു. ജോയിന്റ് സെക്രട്ടറി സിബു എസ്.പി. കുറുപ്പ്, സംസ്ഥാനസെക്രട്ടറി നംഷീദ്, കണ്ണൂര്‍ജില്ലാസെക്രട്ടറി ജിലേഷ് സി, ജയകൃഷ്ണന്‍ വി.എന്‍, വനിതാഫോറം കണ്‍വീനര്‍ സുവര്‍ണിനി, ശ്രീനു ടി. ലക്ഷ്മി, ജോണ്‍സ് ജോസഫ്, ധനേഷ്, സെക്രട്ടറി പ്രോമിസണ്‍ പി.ജെ, ട്രഷറര്‍ സദാനന്ദന്‍ കെ.കെ. എന്നിവര്‍ സംസാരിച്ചു. സഹകരണവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ സന്തോഷ്‌കുമാര്‍ സഹകരണനിയമഭേദഗതിയെക്കുറിച്ചു ക്ലാസ്സെടുത്തു.