കേപ്പിന്റെ സ്‌പേഷല്‍ റൂള്‍ രൂപീകരണത്തിന് നിയോഗിച്ച സമിതിയുടെ കാലാവധി നീട്ടി
കേരള കോഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണല്‍ എഡ്യൂക്കേഷന്റെ(കേപ്) സ്‌പെഷല്‍ റൂള്‍, സര്‍വീസ് റൂള്‍ എന്നിവ രൂപീകരിക്കാനുള്ള സമിതിയുടെ കാലാവധി സര്‍ക്കാര്‍ നീട്ടി. ആറുമാസത്തേക്കായിരുന്നു സമിതിയെ നിയോഗിച്ചിരുന്നത്. ഇത് രണ്ടുമാസക്കേക്ക് കൂടിയാണ് നീട്ടിയത്.
ധനകാര്യവകുപ്പില്‍നിന്നും വിമരിച്ച അഡീഷ്ണല്‍ സെക്രട്ടറി ഫെറോള്‍ഡ് സേവ്യര്‍ ചെയര്‍മാനായ സമിതിയെയാണ് ചട്ടം നിര്‍മ്മാണത്തിനായി നിയമിച്ചത്. റിപ്പോര്‍ട്ട് പൂര്‍ത്തിയാക്കാന്‍ സമിതിയുടെ കാലാവധി നീട്ടി നല്‍കണമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് രണ്ടുമാസം കൂടി കാലാവധി നീട്ടി സഹകരണ വകുപ്പ് ഉത്തരവിറിക്കയത്.