കെ.സി.ഇ.സി കോഴിക്കോട് ജില്ലാഭാരവാഹികള്‍ ചുമതലയേറ്റു
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) കോഴിക്കോട് ജില്ലാകമ്മറ്റിയുടെ പുതിയഭാരവാഹികളും ജില്ലാ-സംസ്ഥാനകമ്മറ്റിയംഗങ്ങളും ചുമതലയേറ്റു. കോഴിക്കോട് അളകാപുരിയില്‍ നടന്ന ചടങ്ങ് പ്രമുഖസഹകാരിയും തലക്കുളത്തൂര്‍ ഭവനസഹകരണസംഘം പ്രസിഡന്റുമായ എന്‍. ജയകൃഷ്ണന്‍മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. സഹകരണമേഖലയില്‍ കെ.സി.ഇ.സി.യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനാര്‍ഹമാണെന്ന് അദ്ദേഹം പറഞ്ഞു.
കെ.സി.ഇ.സി. ജില്ലാപ്രസിഡന്റ് സി.വി. അഖില്‍ അധ്യക്ഷനായി. സംസ്ഥാനഭാരവാഹികളായ ദിനേഷ് കാരന്തൂര്‍, സന്തോഷ് ഏറാടികുളങ്ങര, ഇ.എം. ഗിരീഷ്‌കുമാര്‍, എ.പി. രവീന്ദ്രന്‍, മനോജ് കാക്കൂര്‍, ജില്ലാഭാരവാഹികളായ അരുണ്‍രാജ്, കെ.പി. സജിത്ത്, ബിയേഷ് തിരുവോട്, മഹേഷ്, വിനോദ് കിരാലൂര്‍, ഷൈജേഷ്‌കുമാര്‍, ബിജുല്‍കുമാര്‍, പ്രദീഷ് ഇല്ലത്ത്, കെ.സി. ബിനീഷ്, ജയകൃഷ്ണന്‍ പി, നിഖില്‍, ഉമാബാലകൃഷ്ണന്‍, ശ്രീകല, ഷിനോജ് കുണ്ടൂര്‍, പി.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.