സപ്തയില്‍ കബനി റെസ്റ്റോറന്റ് തുടങ്ങി

moonamvazhi

ലാഡര്‍ സുല്‍ത്താന്‍ ബത്തേരിയില്‍ സഹകരണമേഖലയില്‍ ആരംഭിച്ച പഞ്ചനക്ഷത്രഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പായില്‍ കബനി എന്ന പേരില്‍ തുടങ്ങിയ വെജിറ്റേറിയന്‍ റെസ്റ്റോറന്റ് ഐ.ടി.ഡി.സി. മുന്‍ ഡെപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ അമൃത ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭൂമി ഡയറക്ടര്‍ എം.കെ. ജിനചന്ദ്രന്‍ സപ്ത പാക്കേജ് ഉദ്ഘാടനം ചെയ്തു. ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. സപ്ത ജനറല്‍ മാനേജര്‍ സുജിത് ശങ്കര്‍, ലെയ്‌സണ്‍ ഓഫീസര്‍ പ്രതാപ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. ലാഡര്‍ ഡയറക്ടര്‍മാരായ സി.എ. അജീര്‍ സ്വാഗതവും ബിന്ദു നന്ദിയും പറഞ്ഞു.

സാധാരണക്കാരെ സപ്തയിലേക്ക് ആകര്‍ഷിക്കാനായി പ്ലാറ്റിനം, ഗോള്‍ഡന്‍ എന്നീ രണ്ടു പുതിയ കാര്‍ഡുകളാണ് ഉപഭോക്താക്കള്‍ക്കായി പുറത്തിറക്കിയത്. ഒരു വര്‍ഷമാണു കാര്‍ഡിന്റെ കാലാവധി. 25,000 രൂപയും 15,000 രൂപയുമാണു കാര്‍ഡുകളുടെ വില. പ്ലാറ്റിനം കാര്‍ഡെടുക്കുന്ന ഒരു കുടുംബത്തിനു മൂന്നു രാത്രിയും നാലു പകലും സപ്തയില്‍ താമസിക്കാം. ഗോള്‍ഡന്‍ കാര്‍ഡുകാര്‍ക്കു രണ്ടു രാത്രിയും മൂന്നു പകലും തങ്ങാം. 10,000 രൂപയുടെയും 5000 രൂപയുടെയും ഗിഫ്റ്റ് വൗച്ചറുകളും ഈ കാര്‍ഡുകളിലുണ്ട്.