കൃഷിക്കൊപ്പം കളമശ്ശേരിയില്‍ മണ്ഡലംതലകൃഷി തുടങ്ങി

moonamvazhi
കരുമാല്ലൂര്‍ സര്‍വീസ് സഹകരണബാങ്കിന്റെ നേതൃത്വത്തില്‍ ഓണവിപണിക്കായുള്ള കൃഷിയുടെ കളമശ്ശേരി മണ്ഡലംതല നടീല്‍ ഉദ്ഘാടനം മന്ത്രി പി. രാജീവ് നിര്‍വഹിച്ചു. മണ്ഡലത്തില്‍ കൃഷിക്കു ജലലഭ്യത ഉറപ്പാക്കാന്‍ എട്ടുകോടിരൂപയുടെ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നു മന്ത്രി പറഞ്ഞു. ബാങ്കിന്റെ ഞാറ്റുവേലച്ചന്ത സഹകരണജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു. കരുമാല്ലൂര്‍ ഗ്രാമപഞ്ചായത്തുപ്രസിഡന്റ് ശ്രീലതാലാലു അധ്യക്ഷത വഹിച്ചു.
കരുമാല്ലൂര്‍ സര്‍വീസ് സഹകരണബാങ്കുപ്രസിഡന്റ് ജയാരാധാകൃഷ്ണന്‍, ജില്ലാപഞ്ചായത്തംഗം കെ.വി. രവീന്ദ്രന്‍, ബ്ലോക്കുപഞ്ചായത്തുപ്രസിഡന്റ് രമ്യാതോമസ്, ഗ്രാമപഞ്ചായത്തുപ്രസിഡന്റുമാരായ പി.എം. മനാഫ്, സൈനബാനു, കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ഇന്ദു നായര്‍ പി, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ രാജു പി.എന്‍, ഗ്രാമപഞ്ചായത്തു വൈസ്പ്രസിഡന്റ് ജോര്‍ജ് മേനാച്ചേരി, ബ്ലോക്ക് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീഗോപീകൃഷ്ണന്‍, വികസനകാര്യസ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാബാബു, കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതി കോ-ഓര്‍ഡിനേറ്റര്‍ എം.പി. വിജയന്‍, നാസര്‍, കൃഷിഓഫീസര്‍ എല്‍സ ജൈല്‍സ്, സഹകരണബാങ്ക് പ്രസിഡന്റുമാരായ വി.എം. ശശി, എം.കെ. ബാബു, വി.എസ്. വേണു, എം.പി. സക്കീര്‍, ശ്രീകുമാര്‍, സെക്രട്ടറിമാരായ ജീസണ്‍ പി.പി, ദേവദാസ്, എ.ബി. ജയപ്രകാശ്, സുജാത പി.ജി, ഷിയാസ്, ആത്മ ബ്ലോക്ക് ടെക്‌നോളജി മാനേജര്‍ ടി.എന്‍. നിഷില്‍, മുതിര്‍ന്ന കര്‍ഷകന്‍ സുദര്‍ശനന്‍, പാടശേഖരസമിതിഭാരവാഹികളായ ബിജു, ഒ.കെ. ആനന്ദന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
കൃഷിക്കൊപ്പം കളമശ്ശേരി പദ്ധതിയുടെ ഭാഗമായുളള മണ്ഡലം തല കൃഷിയുടെ ലക്ഷ്യം ഓണത്തിനു സുരക്ഷിതഭക്ഷണമൊരുക്കലാണ്. നെല്ലും പച്ചക്കറികളും പൂക്കളും കൃഷി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published.