പെരുമ്പാവൂര്‍ ഗവ.സര്‍വന്റ്‌സ് സംഘം വീടു നിര്‍മിച്ചുനല്‍കി

moonamvazhi

വാഹനാപകടത്തില്‍ പരിക്കേറ്റു ഗൃഹനാഥന്‍ കിടപ്പിലായ കുടുംബത്തിനു ശതാബ്ദിയാഘോഷിക്കുന്ന പെരുമ്പാവൂര്‍ സര്‍ക്കാര്‍ സര്‍വന്റ്‌സ് സഹകരണസംഘം വീടു നിര്‍മിച്ചു നല്‍കി. മന്ത്രി പി. രാജീവ് വീടിന്റെ താക്കോല്‍ കൈമാറി. സംഘം പ്രസിഡന്റ് രാജേഷ് എന്‍.എം. അധ്യക്ഷനായി. അസി. സെക്രട്ടറി പാര്‍വതി വേണുഗോപാല്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഓണററി സെക്രട്ടറി കെ.പി. വിനോദ്, വാഴക്കുളം ബ്ലോക്കുപഞ്ചായത്തു പ്രസിഡന്റ് അന്‍വറലി, സി.എം. അബ്ദുള്‍കരീം, കെ.എ. അന്‍വര്‍, ജി. ആനന്ദ്കുമാര്‍, എം.എ. വേണു, എം.ഐ. ബീരാസ്, എം.കെ. ബാലന്‍, സുരേഷ് എം.ബി, തുടങ്ങിയവര്‍ സംസാരിച്ചു.

വെങ്ങോല മേപ്രത്തുപടി പുതുപ്പാറ കാവിനു സമീപമാണു വീടു നിര്‍മിച്ചത്. 2015 ല്‍ അല്ലപ്ര കവലയില്‍ ബസ് കാത്തുനില്‍ക്കവെ ബൈക്കിടിച്ചു പരിക്കേറ്റ് എഴുന്നേറ്റുനടക്കാനും തൊഴിലെടുക്കാനും പറ്റാതായ ഗൃഹനാഥന്‍ ഭാര്യയോടും പത്താംക്ലാസ് വിദ്യാര്‍ഥിയായ മകനോടുമൊപ്പം വര്‍ഷങ്ങളായി വാടകവീട്ടിലാണു കഴിഞ്ഞിരുന്നത്. 540 ചതുശ്രഅടി വിസ്തീര്‍ണമുള്ള വീടാണു സംഘം നിര്‍മിച്ചു നല്‍കിയത്.