അനീഷയ്ക്ക് കാലിക്കറ്റ് സിറ്റി ബാങ്കിൻ്റെ ധനസഹായം കൈമാറി

Moonamvazhi

രണ്ട് വൃക്കകളും തകരാറിലായ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് ജീവനക്കാരുടെ കൈത്താങ്ങ്. വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി കോഴിക്കോട് ഇഖ്റ ഹോസ്പിറ്റലിൽ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയായ അനീഷയുടെ ചികിത്സാ സഹായത്തിനാണ് ജീവനക്കാർ കൈകോർത്തത്. ഇവർ സമാഹരിച്ച ഒരു ലക്ഷം രൂപ ബാങ്ക് ചെയർപേഴ്സൺ പ്രീമ മനോജ് അനീഷയുടെ അച്ഛൻ സുരേഷിന് കൈമാറി. അമ്മയാണ് അനീഷയ്ക്ക് വൃക്ക നൽകിയത്.

ഇഖ്റയിൽ നടന്ന ചടങ്ങിൽ ബാങ്ക് ജനറൽ മാനേജർ സാജു ജെയിംസ്, എ. ജി.എം. കെ.രാഗേഷ്, ബ്രാഞ്ച് മാനേജർമാരായ പി.പി ഫൗസിയ, പി.എം. അഷറഫ് ,എം. എ. അനിത, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.ഷിനോബ് എന്നിവർ പങ്കെടുത്തു. സിറ്റി സർവീസ് സഹകരണ ബാങ്കിൻ്റെ കീഴിൽ ചാലപ്പുറത്ത് ഡയാലിസിസ് കേന്ദ്രവും നടത്തുന്നുണ്ട്. 2012 മുതൽ പ്രവർത്തിക്കുന്ന കേന്ദ്രത്തിൽ 72 പേർക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു കൊടുക്കുന്നുണ്ട്.

 

Moonamvazhi

Authorize Writer

Moonamvazhi has 68 posts and counting. See all posts by Moonamvazhi

Leave a Reply

Your email address will not be published.