മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പരീശീലനം പരിപാടി നടത്തി

moonamvazhi

മാന്നാമംഗലം ക്ഷീരോല്പാദക സഹകരണ സംഘത്തില്‍ പാലിന്റെ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണ പരീശീലനം നടത്തി. സംഘം പ്രസിഡണ്ട് ജോര്‍ജ് പന്തപ്പിള്ളി പരിശീലന പരിപാടി ഉദ്ഘാടനം നിര്‍വഹിച്ചു മാലിന്യ മുക്ത നാളേക്കായി യുവ കേരളം എന്ന മുദ്രാവാക്യവുമായി കേരള വെറ്റിനറി ആന്‍ഡ് അനിമല്‍ സയന്‍സ് യൂണിവേഴ്‌സിറ്റിയും വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ഫുഡ് ടെക്‌നോളജി വിഭാഗത്തിലെ എന്‍എസ്എസ് യൂണിറ്റും സംയുക്തമായി നടത്തുന്ന ഏഴു ദിവസത്തെ ക്യാമ്പിന്റെ ഭാഗമായിട്ടാണ് ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം നടത്തുന്നത്.

അസിസ്റ്റന്റ് പ്രൊഫസര്‍ വിദ്യ, അമ്പിളി തുടങ്ങിയവര്‍ സംസാരിച്ചു തുടര്‍ന്ന് മുപ്പതോളം വരുന്ന ക്ഷീരകര്‍ഷകര്‍ക്ക് പരിശീലനം നല്‍കി ക്യാമ്പ് ലീഡര്‍ അലീന റോസ് നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!