ഓണ്‍ലൈന്‍ രീതിയില്‍ പരീക്ഷ; നിയമനം സഹകരണനിയമത്തിലെ പുതിയ ഭേദഗതിയിലെ വ്യവസ്ഥ അനുസരിച്ച്

moonamvazhi

സഹകരണ പരീക്ഷാബോര്‍ഡിന്റെ വിവിധ തസ്തികകളിലേക്കുള്ള പരീക്ഷയുടെ സമയം നിശ്ചയിച്ചു. മെയ് 15ലെ വിജ്ഞാപനം അനുസരിച്ചുള്ള പരീക്ഷയാണ് നടത്തുന്നത്. വിവിധ സഹകരണ സംഘങ്ങള്‍, സഹകരണ ബാങ്കുകള്‍ എന്നിവയിലേക്കാണ് ഒഴിവുള്ളത്. ജുലായ് 21, ആഗസ്റ്റ് 11,25 തീയതികളിലായാണ് പരീക്ഷ നടത്തുന്നത്. ഒ.എം.ആര്‍., ഓണ്‍ലൈന്‍ രീതികളിലാണ് പരീക്ഷ.

കാറ്റഗറി നമ്പര്‍ 4/2024 സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, 5/2024 ഡേറ്റ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ പരീക്ഷയാണ് ജുലായ് 21ന് നടക്കുന്നത്. കാറ്റഗറി നമ്പര്‍ 1/2024 സെക്രട്ടറി, 2/2024 അസിസ്റ്റന്റ് സെക്രട്ടറി എന്നീ തസ്തികകളുടെ ഓണ്‍ലൈന്‍ പരീക്ഷ ആഗസ്റ്റ് 11ന് നടക്കും. കാറ്റഗറി നമ്പര്‍ 3/2024 ജൂനിയര്‍ ക്ലര്‍ക്ക്/ കാഷ്യര്‍ തസ്തികയുടെ ഒ.എം.ആര്‍. പരീക്ഷ ആഗസ്റ്റ് 25ന് നടക്കും.

പരീക്ഷയുടെ ഹാള്‍ടിക്കറ്റ് ഉദ്യോഗാര്‍ത്ഥികളുടെ പ്രൊഫൈലില്‍നിന്ന് പരീക്ഷ തീയതിയുടെ 15 ദിവസത്തിന് മുമ്പ് മുതല്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കാനാകും. സഹകരണ സംഘം നിയമത്തില്‍ പുതുതായി കൊണ്ടുവന്ന ഭേദഗതിയില്‍ നിര്‍ദ്ദേശിച്ച വ്യവസ്ഥയാണ് നിയമനത്തിന് ബാധകമാകുക. സംവരണം രീതിയിലടക്കം മാറ്റം വന്നിട്ടുണ്ട്. ഈ തസ്തികകളിലേക്കുള്ള അപേക്ഷ സ്വീകരിക്കുന്നതിന് ജൂലായ് രണ്ടുവരെ സമയമുണ്ട്.

Click here to join Moonamvazhi Whatsapp group;

https://chat.whatsapp.com/BEoybiCpxDpFxcj6KS09Wh